മദ്രാസ് ഐ ഐ ടി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ബീഫ് ഫെസ്റ്റ് നടത്തി

ഇഷ്ട ഭക്ഷണം കഴിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിനായുള്ള സമരമാണിതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മദ്രാസ് ഐ ഐ ടി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ബീഫ് ഫെസ്റ്റ് നടത്തി

കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ ബീഫ് നയത്തില്‍ പ്രതിഷേധിച്ച് മദ്രാസ് ഐ ഐ ടിയിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ബീഫ് ഫെസ്റ്റ് നടത്തി. ഞായറാഴ്ച വൈകിട്ട് നടന്ന ഫെസ്റ്റില്‍ 80ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

പുറമെ നിന്ന് വാങ്ങിയ ബീഫാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്തത്. ഭക്ഷണക്കാര്യത്തില്‍ ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ഇഷ്ട ഭക്ഷണം കഴിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിനായുള്ള സമരമാണിതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പെട്ടെന്ന് സംഘടിപ്പിച്ച സമരമായതിനാലാണ് ക്യാമ്പസിനകത്ത് ബീഫ് പാചകം ചെയ്യാനാകാതിരുന്നതെന്ന് വിദ്യാര്‍ത്ഥി നേതാവ് അഭിനവ് സൂര്യ പറഞ്ഞു.

Read More >>