മക്കയിലോ മദീനയിലോ വത്തിക്കാനിലോ രാമക്ഷേത്രം നിർമ്മിക്കാനാവുമോ?; ബാബ രാംദേവ്

ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്‌ലിംങ്ങളുടെ കൂടി പൂര്‍വ്വികനാണെന്നും രാംദേവ് പറഞ്ഞു.

മക്കയിലോ മദീനയിലോ വത്തിക്കാനിലോ രാമക്ഷേത്രം നിർമ്മിക്കാനാവുമോ?; ബാബ രാംദേവ്

മക്കയിലോ മദീനയിലോ വത്തിക്കാനിലോ പോയി രാമക്ഷേത്രം നിർമ്മിക്കാനാവുമോ എന്ന് ബാബ രാംദേവ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായാണ് രാംദേവ് ഇപ്രകാരം ചോദിച്ചത്. ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്‌ലിംങ്ങളുടെ കൂടി പൂര്‍വ്വികനാണെന്നും രാംദേവ് പറഞ്ഞു.

"രാമക്ഷേത്രം എന്തായാലും നിര്‍മ്മിക്കണം. അയോധ്യയിലല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ പോയി ക്ഷേത്രം നിര്‍മ്മിക്കാന്‍ പറ്റുമോ? ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യ എന്നത് ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്. ഹിന്ദുക്കളുടെ മാത്രമല്ല മുസ്‌ലിംങ്ങളുടെ കൂടി പൂര്‍വ്വികനാണ് അദ്ദേഹം." - രാംദേവ് പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി രാജ്യത്തെ ഹിന്ദുക്കള്‍ അയോധ്യയിലേക്ക് മാര്‍ച്ച്‌ ചെയ്താല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന് രാംദേവ് കഴിഞ്ഞയാഴ്ച പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെയാണ് അടുത്ത പ്രസ്താവന.

Read More >>