ഉത്തർപ്രദേശിൽ കറവ വറ്റിയ എരുമയെ അറുത്ത ക്ഷീരകർഷനും സംഘത്തിനും ഗോസംരക്ഷകരുടെ മർദ്ദനം; ഗോഹത്യക്ക് പൊലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു

തന്റെ വീടിനോടു ചേർന്ന് ചെറിയ ഡയറി ഫാം നടത്തിവരികയായിരുന്ന കാലു, കറവ വറ്റി പ്രായമായ ഒരു എരുമയെ വിൽപ്പന നടത്തുകയായിരുന്നു. എരുമയെ വാങ്ങിയ ഇറച്ചിക്കച്ചവടക്കാരൻ ഇമ്രാൻ സഹായികളുമായി വരികയും തൊഴുത്തിന് സമീപം എരുമയെ അറുക്കുകയും ചെയ്തു. എരുമയുടെ രക്തം പുറത്തെ ഓടയിലേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗോ സംരക്ഷകർ തൊഴുത്തിലേക്ക് കയറിയത്. എരുമയെ അറുക്കുന്നതു മനസ്സിലാക്കിയതോടെ കൂടുതൽപ്പേർ എത്തുകയും കൂട്ടമായി ആക്രമണം നടത്തുകയുമായിരുന്നു

ഉത്തർപ്രദേശിൽ കറവ വറ്റിയ എരുമയെ അറുത്ത ക്ഷീരകർഷനും സംഘത്തിനും ഗോസംരക്ഷകരുടെ മർദ്ദനം; ഗോഹത്യക്ക് പൊലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു

ഉത്തർപ്രദേശിൽ കറവ വറ്റിയ എരുമയെ അറുത്ത് വിറ്റ ക്ഷീരകർഷകനും കൂട്ടർക്കും നേരെ ഗോ സംരക്ഷകരുടെ ആക്രമണം. അലിഗഡ് സ്വദേശിയായ സുനിൽ എന്ന കാലുവിനടക്കം അഞ്ചുപേർക്കാണ് ഗോ സംരക്ഷകരിൽ നിന്നും മർദ്ദനമേറ്റത്. കാലുവിനെ അക്രമികളിൽ നിന്നും ഏറെപ്പണിപ്പെട്ടാണ് പൊലീസ് മോചിപ്പിച്ചത്. തുടർന്ന് ബിജെപി നേതാവ് സന്ദേശ്‌രാജിന്റെ പരാതിയിന്മേൽ കാലു ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ഗോഹത്യക്ക് കേസെടുത്തു.തന്റെ വീടിനോടു ചേർന്ന് ചെറിയ ഡയറി ഫാം നടത്തിവരികയായിരുന്ന കാലു, കറവ വറ്റി പ്രായമായ ഒരു എരുമയെ വിൽപ്പന നടത്തുകയായിരുന്നു. എരുമയെ വാങ്ങിയ ഇറച്ചിക്കച്ചവടക്കാരൻ ഇമ്രാൻ സഹായികളുമായി വരികയും തൊഴുത്തിന് സമീപം എരുമയെ അറുക്കുകയും ചെയ്തു. എരുമയുടെ രക്തം പുറത്തെ ഓടയിലേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗോ സംരക്ഷകർ തൊഴുത്തിലേക്ക് കയറിയത്. എരുമയെ അറുക്കുന്നതു മനസ്സിലാക്കിയതോടെ കൂടുതൽപ്പേർ എത്തുകയും കൂട്ടമായി ആക്രമണം നടത്തുകയുമായിരുന്നു.

ബിജെപി നേതാവിന്റെ പരാതിയിന്മേൽ കേസെടുത്ത പൊലീസ് എരുമയെ അറുത്ത സംഭവത്തിൽ ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറുക്കപ്പെട്ട എരുമയുടെ ശരീരം പോസ്റ്റ്മാർട്ടത്തിനായി അയച്ചു. ഫോറൻസിക് പരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അലിഗഡ് ജില്ലയിൽ ഗോഹത്യ കർശനമായി നിരോധിക്കണമെന്നുകാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുമെന്ന് ബിജെപി പ്രവർത്തകൻ സമാജ് രാജ് പറഞ്ഞു.