എല്‍ കെ അദ്വാനി രാഷ്ട്രപതി പദത്തിലേക്ക്? മോദിയുടെ ശുപാർശയെന്ന് സൂചന

രാഷ്ട്രപതി സ്ഥാനം പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവിനുള്ള ഗുരുദക്ഷിണയാണെന്ന് നരേന്ദ്ര മോദി പറഞ്ഞതായും സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്‍ കെ അദ്വാനി രാഷ്ട്രപതി പദത്തിലേക്ക്? മോദിയുടെ ശുപാർശയെന്ന് സൂചന

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയാകുമെന്ന് സൂചനകള്‍. അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശുപാര്‍ശ ചെയ്തതായി സീ ന്യൂസ് റിപ്പോര്‍ട്ടുചെയ്യുന്നു. ഗുജറാത്തിലെ സോമനാഥില്‍ നടന്ന ഒരു യോഗത്തില്‍ മോദി അദ്വാനിയുടെ പേര് ശുപാര്‍ശ ചെയ്തതായി സീ ന്യൂസ് പറയുന്നു.

രാഷ്ട്രപതി സ്ഥാനം പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവിനുള്ള ഗുരുദക്ഷിണയാണെന്ന് നരേന്ദ്ര മോദി പറഞ്ഞതായും സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേശുഭായ് പട്ടേല്‍ എന്നീ നേതാക്കളുടെ സാന്നിധ്യത്തിലാണ് മോദി ഈ ശുപാര്‍ശ നടത്തിയത്. 2017 ജൂലൈ മാസത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.