സിഗരറ്റ് ചതിച്ചു; എല്‍ഐസിക്ക് അരമണിക്കൂറില്‍ നഷ്ടമായത് 7,000 കോടി രൂപ

ഐടിസിയുടെ ഓഹരി വില ഇടിഞ്ഞതിനെതുടര്‍ന്ന് എല്‍ഐസി ഉള്‍പ്പടെ രാജ്യത്തെ മൊത്തം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടായ നഷ്ടം 10,000 കോടി കവിയുമെന്നാണ് വിലയിരുത്തല്‍...

സിഗരറ്റ് ചതിച്ചു; എല്‍ഐസിക്ക് അരമണിക്കൂറില്‍ നഷ്ടമായത് 7,000 കോടി രൂപ

ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ ഓഹരിയില്‍ വന്‍ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യ അര മണിക്കൂര്‍കൊണ്ട് എല്‍ഐസിക്ക് നഷ്ടമായത് 7000 കോടി രൂപയാണ്.

ഐടിസി ഓഹരിയുടെ വില 15 ശതമാനം താഴ്ന്നതാണ് എല്‍ഐസി ഓഹരി മൂല്യത്തെ തകര്‍ത്തത്.

ജിഎസ്ടി കൗണ്‍സില്‍ സിഗരറ്റിന് വീണ്ടും സെസ് ചുമത്താന്‍ തീരുമാനിച്ചത് ഐടിസിയുടെ ഓഹരി വിലയെ കാര്യമായി ബാധിക്കുകയായിരുന്നു. ഐടിസിയുടെ ഓഹരി വില ഇടിഞ്ഞതിനെതുടര്‍ന്ന് എല്‍ഐസി ഉള്‍പ്പടെ രാജ്യത്തെ മൊത്തം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടായ നഷ്ടം 10,000 കോടി കവിയുമെന്നാണ് വിലയിരുത്തല്‍.

ഐടിസിയുടെ 16.29 ശതമാനം ഓഹരികളാണ് 2017 ജൂണ്‍ 30ലെ കണക്കുപ്രകാരം എല്‍ഐസിയുടെ കൈവശമുള്ളത്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐടിസി ഓഹരികള്‍ ഒരുമിച്ചല്ല എല്‍ഐസി സ്വന്തമാക്കിയിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് 12.63 ശതമാനമായിരുന്നു ഓഹരി വിഹിതമെങ്കില്‍ 2016 ജൂണില്‍ 14.34 ശതമാനമായി എല്‍ഐസി ഉയര്‍ത്തുകയായിരുന്നു.

Read More >>