ബിജെപിക്ക് വോട്ട് ചെയ്ത യുവതി മോഡിക്കെഴുതിയ കത്ത് കത്തുന്നു!

സാധവി ഖോസ്ല എന്ന ബിജെപിക്ക് വോട്ട് ചെയ്ത യുവതി എല്ലാം തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്ത് കത്തിപ്പടരുകയാണ്. കത്ത് പൂര്‍ണ്ണ രൂപത്തില്‍ വായിക്കാം

ബിജെപിക്ക് വോട്ട് ചെയ്ത യുവതി മോഡിക്കെഴുതിയ കത്ത് കത്തുന്നു!

പ്രിയപ്പെട്ട പ്രധാനമന്ത്രി മോഡിജീ

ആദ്യമായി രാജ്യത്തെ മൂന്ന് വര്‍ഷം ഭരിച്ചതിന് അങ്ങയെ അഭിനന്ദിക്കട്ടെ. രാജ്യത്ത് അച്ചാ ദിന്‍ കൊണ്ടുവരുമെന്ന താങ്കളുടെ വാഗ്ദാനം വിശ്വസിച്ച് 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്ത 31 ശതമാനം വോട്ടര്‍മാരില്‍ ഉള്‍പ്പെടുന്ന ഒരാളാണ് ഞാന്‍. ഞാന്‍ താങ്കളുടെ വാഗ്ദാനങ്ങളെല്ലാം ഓര്‍മിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനമായി താങ്കള്‍ പറഞ്ഞ രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുന്ന കാര്യവും ഓര്‍മിക്കുന്നു. എന്റെ പങ്കായ 15 ലക്ഷം രൂപ ഇതുവരെ അക്കൗണ്ടില്‍ വന്നില്ലെന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.ബിജെപി അധികാരത്തിലെത്തിയെങ്കിലും പണം ആരുടേയും അക്കൗണ്ടിലെത്തിയിട്ടില്ല. ഈ പണം രാജ്യത്തെ ജനം കാത്തിരിക്കുന്ന വാഗ്ദാനങ്ങളിലൊന്ന് മാത്രമാണ്.

വാഗ്ദാനങ്ങള്‍ മാത്രം, ചെയ്യാനുള്ളവ നിരവധി

മുമ്പ് ഭരിച്ച പാര്‍ട്ടികളെപ്പോലെ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുന്ന പാര്‍ട്ടിയാണ് നിങ്ങളുടേതെന്ന് ബിജെപി അധികാരത്തിലേറുമ്പോള്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഭരണം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങള്‍ രാജ്യത്തെ ജനത്തിന് നല്‍കിയ 'നേട്ടങ്ങള്‍' എന്താണെന്ന് നോക്കാം.

പെട്രോള്‍ വില

2014 മെയ് 26ന് നിങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ക്രൂഡോയില്‍ വില ബാരലിന് 108.05 ഡോളറായിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം 2017 മെയ് 16 ആകുമ്പോള്‍ ക്രൂഡോയില്‍ വില ബാരലിന് 51.12 ആയി കുറഞ്ഞു 50 ശതമാനത്തിലധികമാണ് വിലയില്‍ കുറവുണ്ടായതെങ്കിലും ഉപഭോക്താക്കള്‍ക്ക് അതിന്റെ എന്തെങ്കിലും ഗുണം ലഭിച്ചോ? ഇല്ല.2014 ജൂണ്‍ 25ന് ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 71.56 രൂപയായിരുന്നു. 2017 മെയ് 16 ആയപ്പോള്‍ വില 65.33 രൂപ. ക്രൂഡോയില്‍

വില പകുതിയോളം കുറഞ്ഞെങ്കിലും അതിന്റെ 10 ശതമാനം പോലും ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ലെന്ന് കാണാം. ഇതില്‍ ബിജെപി സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. യുപിഎ ഗവണ്‍മെന്റ് ഭരിക്കുമ്പോള്‍ താങ്കള്‍ ചെയ്ത ഈ ട്വീറ്റ് ഓര്‍മിക്കുന്നതായി ഞാന്‍ കരുതുന്നു.


അതിന് മുമ്പ് ഗുജറാത്തില്‍ പെട്രോള്‍ വില വര്‍ധന കൊണ്ട് ജനം അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും താങ്കള്‍ വേവലാതിപ്പെടുകയുണ്ടായി. താങ്കള്‍ അന്ന് വേവലാതിപ്പെട്ടതിന് സമാനമായി ഇന്ന് രാജ്യത്തെ ജനങ്ങളുടെ ദുരിതമോര്‍ത്ത് വേവലാതിപ്പെട്ടിരുന്നെങ്കില്‍. താങ്കളങ്ങനെ ചെയ്യില്ലെന്നറിയാം. ഞാന്‍ അങ്ങനെ ചിന്തിച്ചുപോയതാണ്.

വിലക്കയറ്റം


വിലക്കയറ്റത്തിന്റെ വലിയ വിമര്‍ശകനായ താങ്കളുടെ ഭരണത്തിന് കീഴിലുണ്ടായ വിലക്കയറ്റം നിയന്ത്രിക്കാന്‍ താങ്കള്‍ക്ക് ഒന്നും ചെയ്യാനായിട്ടില്ല. 2015ലാണ് അഞ്ച് വര്‍ഷത്തിനിടെ പയറുവര്‍ഗങ്ങള്‍ക്ക് ഏറ്റവും വില വര്‍ധിച്ചതെന്ന കാര്യം താങ്കള്‍ക്ക് ഓര്‍മയുണ്ടാകുമെന്ന് കരുതുന്നു. ഉദാഹരണത്തിന് 2014ല്‍ കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന പരിപ്പിന്റെ വില 2015 ഒക്ടോബറായപ്പോള്‍ 180 രൂപയിലെത്തി. ഇപ്പോഴും മാര്‍ക്കറ്റില്‍ ചെറു പരുപ്പിന്റെ വില കിലോയ്ക്ക് 85-110 രൂപയാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ താങ്കളുടെ ഇടപെടലില്‍ ജനം സംതൃപ്തരല്ലെന്ന് പറയട്ടെ. അച്ചാ ദിന്‍ വരുന്നതിനായി ഇപ്പോഴും കാത്തിരിപ്പ് തുടരുന്നു.

രൂപയുടെ മൂല്യശോഷണം

ഞാന്‍ താങ്കളുടെ ആരാധികയായിരുന്ന കാലത്ത് യുപിഎ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരെ താങ്കളുടെ ട്വീറ്റുകള്‍ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. ആ ട്വീറ്റുകളിലൊന്നാണ് താഴെ.


2013ലാണ് താങ്കള്‍ ഈ ട്വീറ്റ് ചെയ്തത്. എന്‍ ഡി എ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന 2014 മെയ് 26ന് രൂപയുടെ മൂല്യം 58.59 ആയിരുന്നത് 2016 ഫെബ്രുവരിയായപ്പോള്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന മൂല്യമായ 68.80ത്തിലെത്തി. 2017 മെയ് 18ന് രൂപയുടെ മൂല്യം യു എസ് ഡോളറിന് 64.371ലാണുള്ളത്.