കാശ്മീരിൽ ഇനി പ്ലാസ്റ്റിക്ക് വെടിയുണ്ടകൾ; പെല്ലെറ്റ് തോക്കുകകളുടെ ഉപയോഗം പരിമിതപ്പെടുത്താൻ തീരുമാനം

പെല്ലെറ്റ് തോക്കുകളേൽപ്പിച്ച പരിക്കുമൂലം 13 പേർ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു. പിഞ്ചു കുഞ്ഞുങ്ങളടക്കം 250 പേർക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക കണക്കുകൾ.

കാശ്മീരിൽ ഇനി പ്ലാസ്റ്റിക്ക് വെടിയുണ്ടകൾ; പെല്ലെറ്റ് തോക്കുകകളുടെ ഉപയോഗം പരിമിതപ്പെടുത്താൻ തീരുമാനം

കാശ്മീരിൽ പ്രതിഷേധക്കാരെ നേരിടാൻ ഇനി മുതൽ പ്ലാസ്റ്റിക്ക് വെടിയുണ്ടകൾ ഉപയോഗിക്കാൻ തീരുമാനം. പെല്ലെറ്റ് തോക്കുകളുടെ പ്രയോഗത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.

ആയിരക്കണക്കിന് പ്ലാസ്റ്റിക്ക് പെല്ലെറ്റുകൾ ഇതിനോടകം കാശ്മീർ താഴ്വരയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കാശ്മീർ സന്ദർശ്ശിച്ച ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പെല്ലെറ്റ് തോക്കിന് പകരം ആയുധം കാശ്മീരിലെത്തിക്കുമെന്നറിയിച്ചിരുന്നു.

പെല്ലെറ്റ് തോക്കുകളേൽപ്പിച്ച പരിക്കുമൂലം 13 പേർ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു. പിഞ്ചു കുഞ്ഞുങ്ങളടക്കം 250 പേർക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക കണക്കുകൾ. ഹിസ്ബുൽ മുജാഹിദീൻ പ്രവർത്തകൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കാശ്മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.