മോദിയുടെ പെയ്ഡ് ജേര്‍ണലിസം വാട്ട്‌സപ്പ് ഗ്രൂപ്പില്‍ പുറത്തായി; നാണം കെട്ട് ടൈംസ് ഓഫ് ഇന്ത്യ

ഇന്‍കം ടാക്‌സ് ഓഫീസറെ ലണ്ടനില്‍ നിയമിക്കാന്‍ നടത്തിയ കള്ളക്കളിയാണ് സ്ഥലം മാറിപ്പോയ വാട്ട്‌സപ്പിലൂടെ പുറത്തായത്.

മോദിയുടെ പെയ്ഡ് ജേര്‍ണലിസം വാട്ട്‌സപ്പ് ഗ്രൂപ്പില്‍ പുറത്തായി; നാണം കെട്ട് ടൈംസ് ഓഫ് ഇന്ത്യ

ഇന്‍കം ടാക്‌സ് ഓഫീസറെ ലണ്ടനില്‍ നിയമിക്കാന്‍ ടൈംസ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് എഡിറ്റർ ദിവാകർ അസ്താനയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഓപ്പണ്‍മാഗസിന്‍ എഡിറ്റർ പി ആർ രമേശും നടത്തിയ ഇടപെടല്‍ വ്യക്തമാക്കുന്ന വാട്ട്‌സപ്പ് സന്ദേശം ചോര്‍ന്നു. മലയാളിയായ രമേഷ് ഇക്കണോമിക്‌സ് ടൈംസ് പൊളിറ്റിക്കല്‍ എഡിറ്ററായിരുന്നു. ജെയ്റ്റിലിയുമായി അടുത്ത ബന്ധമുള്ള ജേര്‍ണലിസ്റ്റ് എന്നു പ്രസിദ്ധനാണ് രമേഷ്. വിദേശ എംബസ്സികളിലെ ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ചുമതലയുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിൻറെ തീരുമാനത്തിനെ അട്ടിമറിച്ച് തങ്ങൾക്ക് താൽപര്യമുള്ളയാളെ നിയമിക്കാനാണ് അവർ തമ്മിൽ ധാരണയായത്. തങ്ങളെ സഹായിക്കുന്ന മാധ്യമങ്ങള്‍ക്ക് എന്തും ചെയ്തു നല്‍കുന്ന മോദി സര്‍ക്കാരിന്റെ പെയ്ഡ് വാര്‍ത്താ പ്രചരണമാണ് ഇതോടെ പുറത്തായത്.

ടൈംസ് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയ ദിവാകര്‍ അസ്താനയുടെ ഒരു വാട്ട്‌സ് ആപ്പ് സന്ദേശം ചോര്‍ന്നത് നലിയ ചോദ്യങ്ങളിലേയ്ക്ക് വഴി തെളിയ്ക്കുന്നു. മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഉള്‍പ്പെട്ട ആ സന്ദേശത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഉയര്‍ന്ന തലത്തിലുള്ള നിയമനങ്ങള്‍ നടത്തുന്നതില്‍ കാണിക്കുന്ന താല്പര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

അതു മാത്രമല്ല, തങ്ങളെ സംരക്ഷിക്കുന്ന ന്യൂസ് പേപ്പര്‍ എഡിറ്റര്‍മാര്‍ക്ക് പ്രത്യുപകാരമായി എന്തും ചെയ്തു കൊടുക്കാന്‍ തയ്യാറാവുകയാണോ സര്‍ക്കാര്‍ എന്ന ചോദ്യവും ഉയരുന്നു.

വ്യാഴാഴ്ചയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ജേണലിസ്റ്റ് ഗ്രൂപ്പില്‍ അയച്ച ഒരു സന്ദേശം പുറത്തായത്. ദിവാകര്‍ അസ്താന അയച്ച ആ സന്ദേശം സ്ഥലം മാറി എത്തിപ്പെട്ടത് ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹി ബ്യൂറോ ഗ്രൂപ്പിലായിരുന്നു.


Image Title
ഇന്‍കം ടാക്‌സ് ഓവര്‍സീസ് യൂണിറ്റ് (ഐടിഒയു) പാനലുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു ആ സന്ദേശം. അതില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയ ദിവാകര്‍ അസ്താന, ഓപണ്‍ മാഗസിന്‌റെ എഡിറ്റര്‍ പി ആര്‍ രമേശ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരാണ്. വിദേശരാജ്യങ്ങളിലെ എംബസ്സികളില്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നവരാണ് ഐടിഒയു പാനലില്‍ ഉള്ളത്. അവരാണ് നികുതിവിഷയങ്ങളില്‍ ഇന്ത്യയും വിദേശരാജ്യങ്ങളും തമ്മിലുള്ള ഇടപാടുകാരായി പ്രവര്‍ത്തിക്കുക.

ജെയ്റ്റ്‌ലിയുമായുള്ള ഒരു മീറ്റിംഗിനെക്കുറിച്ചാണ് സന്ദേസത്തില്‍ പറയുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ ഐടിഒയു ലണ്ടനില്‍ നിയമിക്കാനായുള്ള ശുപാര്‍ശയായിരുന്നു വിഷയം. ഐടിഒയു അംഗങ്ങളെ നിയമിക്കുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ആണ്. സിബിഡിടി യുടെ തീരുമാനത്തിനെ മറികടന്ന് സ്വന്തം ആളെ നിയമിക്കാനുള്ള ചര്‍ച്ചകളായിരുന്നു ധനമന്ത്രിയുമായി നടന്നതെന്ന് വ്യക്തമാണ്. ജെയ്റ്റ്‌ലി സമ്മതിക്കുകയും ചെയ്‌തെന്ന് സന്ദേശത്തില്‍ പറയുന്നു.

സര്‍ക്കാരിനെ സ്വാധിനിക്കാന്‍ വരെ കഴിവുള്ളവരാണ് മാദ്ധ്യമങ്ങള്‍ എന്ന് തെളിയിക്കുന്നതാണ് ഈ ചോര്‍ന്ന വാട്ട്‌സ് ആപ്പ് സന്ദേശം. വ്യക്തിതാല്പര്യങ്ങള്‍ എന്തൊക്കെ ആയാലും രണ്ട് ജേണലിസ്റ്റുകള്‍ വിചാരിച്ചാല്‍ അട്ടിമറിയ്ക്കാന്‍ കഴിയുന്ന കാര്യമാണ് തന്ത്രപ്രധാനമായ ഐടിഒയു നിയമനം എന്നാണ് പ്രസ്തുത സന്ദേശത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുക. മാദ്ധ്യങ്ങള്‍ ഏതളവ് വരെ മോദി സര്‍ക്കാരിനെ സ്വാധീനിക്കുന്നുണ്ട് എന്ന ചോദ്യം വേറേയും ഉണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടേയും മറ്റ് പ്രസിദ്ധീകണങ്ങളുടേയും വാക്ക് കേള്‍ക്കുന്നവരാണ് ഇപ്പോഴത്തെ സര്‍ക്കാരിലുള്ളതെങ്കില്‍, സര്‍ക്കാര്‍ തിരിച്ച് ഏത് രീതിയിലായിരിക്കും മാദ്ധ്യമങ്ങളെ ഉപയോഗിക്കുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

Read More >>