തലാഖ്, പൊതു സിവില്‍ കോഡ് പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര നിയമ മന്ത്രാലയം ചാനല്‍ തുടങ്ങുന്നു

സാധാരണക്കാര്‍ക്ക് നിയമാവബോധം ലഭിക്കുന്നതിന് വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി ബോളിവുഡ് സംവിധായകന്‍ പ്രകാശ് ഝായെപ്പോലുള്ളവരെ ചാനലില്‍ കൊണ്ടുവരാന്‍ നിയമ മന്ത്രാലയം ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്

തലാഖ്, പൊതു സിവില്‍ കോഡ് പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര നിയമ മന്ത്രാലയം ചാനല്‍ തുടങ്ങുന്നു

കേന്ദ്ര നിയമ മന്ത്രാലയം സ്വന്തമായി ടിവി ചാനല്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ട്. തലാഖ്, പൊതു സിവില്‍ കോഡ് പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ചാനല്‍ തുടങ്ങുന്നത്. പ്രധാനപ്പെട്ട കോടതിവിധികളെക്കുറിച്ചുള്ള സംവാദങ്ങളും ചാനലില്‍ നടക്കും. ജനങ്ങള്‍ക്കിടെ നിയമ അവബോധം വളര്‍ത്താനാണ് ചാനല്‍ തുടങ്ങുന്നതെന്ന് നിയമ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സ്വയംപ്രഭ എന്ന പേരില്‍ മനുഷ്യ വിഭവശേഷി മന്ത്രാലയം 32 ഡയറക്റ്റ് റ്റു ഹോം ചാനലുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നിയമ മന്ത്രാലയം സ്വന്തമായി ഒരു ചാനല്‍ തുടങ്ങാനാണ് ഒരുക്കമിടുന്നത്.

സാധാരണക്കാര്‍ക്ക് നിയമാവബോധം ലഭിക്കുന്നതിന് വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി ബോളിവുഡ് സംവിധായകന്‍ പ്രകാശ് ഝായെപ്പോലുള്ളവരെ ചാനലില്‍ കൊണ്ടുവരാന്‍ നിയമ മന്ത്രാലയം ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. നിയമാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കായി 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കുന്നതിനായി ഝായെ ഈയിടെ നിയമ മന്ത്രാലയം നിയോഗിച്ചിരുന്നു.