'ഇതു വെറും ട്രയൽ മാത്രം, യഥാർത്ഥ ചിത്രം വരാനിക്കുന്നതേയുള്ളൂ'; ആർഎസ്എസിനെ ചെറുക്കാൻ ഡിഎസ്എസ്സുമായി ലാലുവിന്റെ മകൻ

ഇതു വെറും ട്രയൽ മാത്രമാണെന്നും യഥാർത്ഥ ചിത്രം വരാനിരിക്കുന്നതേയുള്ളൂവെന്നും തേജ്പ്രദാപ് യാദവ് രഥയാത്രയിൽ പറഞ്ഞു. ഡിഎസ്എസ്, ആർഎസ്എസ്സിനെ കീഴടക്കും. ആർഎസ്എസ്സിന്റെ വർ​ഗീയ അജണ്ടകൾക്കു പ്രതിരോധം തീർക്കുന്നതായിരിക്കും ഈ സംഘടന. ഇന്നു രാജ്യത്ത് ആർഎസ്എസ് മതഭ്രാന്ത് വളർത്തുകയാണെന്നും തേജ്പ്രദാപ് യാദവ് പറഞ്ഞു.

ആർഎസ്എസിനെതിരായി ഡിഎസ്എസ്സുമായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബീഹാർ ആരോ​ഗ്യമന്ത്രിയുമായ തേജ്പ്രദാപ് യാദവ്. ധർമനിരപേക്ഷക് സേവക് സംഘ് എന്നു പേരിട്ടിരിക്കുന്ന സംഘടന ആർഎസ്എസ്സിന്റെ വർ​ഗീയ അജണ്ടകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് രൂപീകരിച്ചിരിക്കുന്നത്.

ഇതു വെറും ട്രയൽ മാത്രമാണെന്നും യഥാർത്ഥ ചിത്രം വരാനിരിക്കുന്നതേയുള്ളൂവെന്നും തേജ്പ്രദാപ് യാദവ് രഥയാത്രയിൽ പറഞ്ഞു. ഡിഎസ്എസ്, ആർഎസ്എസ്സിനെ കീഴടക്കും. ആർഎസ്എസ്സിന്റെ വർ​ഗീയ അജണ്ടകൾക്കു പ്രതിരോധം തീർക്കുന്നതായിരിക്കും ഈ സംഘടന. ഇന്നു രാജ്യത്ത് ആർഎസ്എസ് മതഭ്രാന്ത് വളർത്തുകയാണെന്നും തേജ്പ്രദാപ് യാദവ് പറഞ്ഞു.

ആദ്യമായി ബീഹാറിൽ ഡിഎസ്എസ്സിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ശ്രമം. എല്ലാ മതങ്ങളിലും സമുദായങ്ങളിലും ഉള്ളവരെ ഉൾക്കൊള്ളിച്ച് ആർഎസ്എസ്സിനെ പ്രതിരോധിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തേജ്പ്രദാപിന്റെ സഹോദരനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അറിയിച്ചു.

യുപിയിൽ ഹിന്ദുയുവവാഹിനി എന്ന സംഘടനയുണ്ടാക്കി യോ​ഗി ആദിത്യനെ ഉപയോ​ഗിച്ച് ആർഎസ്എസ് നടത്തിയ രാഷ്ട്രീയ തന്ത്രങ്ങൾ ബീഹാറിൽ പയറ്റുന്നത് തടയിടുകയും ഐക്യവും സമാധാനവും ഊട്ടിയുറപ്പിക്കുകയുമാണ് ഡിഎസ്എസ്സിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹുവ മണ്ഡലത്തിൽ നിന്നുള്ള ആർജെഡി എംഎൽഎ പറഞ്ഞു.

ഹിന്ദു, മുസ്ലിം, സിക്ക്, ക്രിസ്ത്യൻ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ചേർത്തിരിക്കുന്ന പച്ച നിറമുള്ള കൊടിയാണ് ഡിഎസ്എസ്സിന്റേത്.

അതേസമയം, ഡിഎസ്എസ് രൂപീകരണത്തെ പരിഹസിച്ച് ബിജെപി മുതിർന്ന നേതാവ് സുശീൽകുമാർ മോദി രം​ഗത്തെത്തി. തേജ്പ്രദാപ് യാദവ് ആദ്യം ആർഎസ്എസ്സിൽ ചേർന്ന് ഭാരത് മാതാ കീ ജയ് വിളിച്ച് പ​രിചയമുണ്ടാക്കട്ടെയെന്നു സുശീൽകുമാർ മോദി അഭിപ്രായപ്പെട്ടു. എന്നാൽ പുതിയ സംഘടനക്ക് എല്ലാവിധ ആശംസകളും നേരുന്നതായും സുശീൽകുമാർ പറഞ്ഞു.

Read More >>