സായിപ്പിന്റെ പേര് ഇന്ത്യൻ ദ്വീപിന്; പേരുമാറ്റം ആവശ്യപ്പെട്ട് ബിജെപി എം പി

1857 ൽ ഝാൻസിയിലെ റാണി ലക്ഷ്മീഭായിയെപ്പോലുള്ളവർ നയിച്ച സമരത്തിനെ അടിച്ചമർത്താൻ മുന്നിൽ നിന്നയാളായിരുന്നു ജനറൽ ഹാവെലോക്. ഇന്ത്യയിലെ ദേശസ്നേഹികളെ ചതച്ചരച്ചതിന് ഹാവെലോക്കിന്റെ പ്രതിമ ലണ്ടനിൽ സ്ഥാപിച്ചിട്ടുണ്ട്.

സായിപ്പിന്റെ പേര് ഇന്ത്യൻ ദ്വീപിന്; പേരുമാറ്റം ആവശ്യപ്പെട്ട് ബിജെപി എം പി

നാണക്കേടിന് ഇനി വേറെന്ത് വേണം. ഇന്ത്യൻ സ്വാതന്ത്യ്രസമര പോരാളികൾക്കെതിരെ യുദ്ധം ചെയ്ത ബ്രിട്ടീഷ് ജനറലിന്റെ പേര് ഒരു ദ്വീപിനിടുകയോ. അന്തമാനിലെ ഹാവെലോക് ഐലന്റിന്റെ പേരിനെ സംബന്ധിച്ചാണ് ബിജെപി എം പി എൽ ഏ ഗണേശൻ രാജ്യസഭയിലെ ശൂന്യവേളയിൽ ചോദ്യം ഉന്നയിച്ചത്.

1857 ൽ ഝാൻസിയിലെ റാണി ലക്ഷ്മീഭായിയെപ്പോലുള്ളവർ നയിച്ച സമരത്തിനെ അടിച്ചമർത്താൻ മുന്നിൽ നിന്നയാളായിരുന്നു ജനറൽ ഹാവെലോക്. ഇന്ത്യയിലെ ദേശസ്നേഹികളെ ചതച്ചരച്ചതിന് ഹാവെലോക്കിന്റെ പ്രതിമ ലണ്ടനിൽ സ്ഥാപിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യം ലഭിച്ച് അറുപത് വർഷങ്ങൾ കഴിഞ്ഞിട്ടും ദ്വീപിന് ഹാവെലോക്കിന്റെ പേര് നിലനിൽക്കുന്നത് ഗണേശനെ അത്ഭുതപ്പെടുത്തുന്നു.

"നമ്മുടെ ദേശസ്നേഹികൾക്ക് ഇതിനേക്കാൾ വലിയ അപമാനം ഇല്ല," ഗണേശൻ തുറന്നടിച്ചു. വീരസവർക്കറിനെ പോലുള്ളവരെ തടവിലിട്ടിരുന്ന സ്ഥലമാണ് അന്തമാൻ ദ്വീപുകൾ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗണേശന്റേത് സർക്കാർ ആലോചിക്കേണ്ട ചോദ്യമാണെന്ന് ഡെപ്യൂട്ടി ചെയർമാൻ പി ജെ കുര്യനും അഭിപ്രായപ്പെട്ടു.