ഹരിയാന ബലാത്സംഗക്കേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന 12ാം ക്ലാസുകാരൻ മരിച്ച നിലയിൽ

കഴിഞ്ഞ ശനിയാഴ്ചയാണ് പത്താം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങൾ വികൃതമാക്കുകയും കരൾ തകർക്കുകയും ചെയ്തിരുന്നു.

ഹരിയാന ബലാത്സംഗക്കേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന 12ാം ക്ലാസുകാരൻ മരിച്ച നിലയിൽ

കുരുക്ഷേത്ര ബലാത്സംഗക്കേസിലെ പ്രതിയെന്നു സംശയിക്കുന്ന 12ാം ക്ലാസുകാരൻ മരിച്ച നിലയിൽ. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ പറ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച തുടങ്ങിയ മൃതദേഹത്തിൽ പതിച്ചിരുന്നു ടാറ്റൂ കണ്ടാണ് മാതാപിതാക്കൾ മകനെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പത്താം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങൾ വികൃതമാക്കുകയും കരൾ തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ആ ദിവസം മുതൽക്കു തന്നെയാണ് ഈ 19കാരനെയും കാണാതായത്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു എന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു ബന്ധം അവർക്കിടയിലില്ല എന്നവകാശപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ടിരുന്നു. കുറ്റവാളികളെ ഇഞ്ചിഞ്ചായി വെട്ടിക്കൊല്ലണമെന്നാണ് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടത്.

Read More >>