കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ: പാകിസ്ഥാന്‍ കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കി

കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയുടെ പേരിലാണ് ഹരജി നല്‍കിയത്. കുല്‍ഭൂഷന്‍ ജാദവിനെ കാണണമെന്ന് അമ്മ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സ്ഥാനപതി പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു.

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ: പാകിസ്ഥാന്‍ കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കി

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ചതിനെതിര പാകിസ്ഥാന്‍ കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കി. പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവയെ സന്ദർശിച്ച് ഇന്ത്യന്‍ സ്ഥാനപതിയാണ് അപ്പീല്‍ ഹരജി കൈമാറിയത്.

കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയുടെ പേരിലാണ് ഹരജി നല്‍കിയത്. കുല്‍ഭൂഷന്‍ ജാദവിനെ കാണണമെന്ന് അമ്മ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സ്ഥാനപതി പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു.

ചാരവൃത്തി ആരോപിച്ചാണ് പാകിസ്താന്‍ പട്ടാള കോടതി കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യയുടെ ചാരനായി പ്രവര്‍ത്തിച്ചു, തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കുല്‍ഭൂഷന്‍ ജാദവിനെതിരെ ചുമത്തിയിരിക്കുന്നത്. വധശിക്ഷ റദ്ദാക്കണമെന്നു ഇന്ത്യ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ തള്ളുകയായിരുന്നു.

Read More >>