സംഘപരിവാറിനെ വിറപ്പിച്ച എസ്ഐക്ക് പാരിതോഷികം; പ്രഖ്യാപനവുമായി ടോമിൻ ജെ തച്ചങ്കരി

കളിയിക്കാവിള എസ്ഐ എംവി മോഹന അയ്യര്‍ക്കാണ് കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി പാരിതോഷികം പ്രഖ്യാപിച്ചത്.

സംഘപരിവാറിനെ വിറപ്പിച്ച എസ്ഐക്ക് പാരിതോഷികം; പ്രഖ്യാപനവുമായി ടോമിൻ ജെ തച്ചങ്കരി

ശബരിമലയിലെ യുവതീ ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്ന് നടത്തിയ ഹര്‍ത്താലിനിടെ താരമായ തമിഴ്നാട് എസ് ഐക്ക് കെഎസ്ആര്‍ടിസിയുടെ പാരിതോഷികം. കളിയിക്കാവിള എസ്ഐ എംവി മോഹന അയ്യര്‍ക്കാണ് കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി പാരിതോഷികം പ്രഖ്യാപിച്ചത്.

ഹര്‍ത്താലിനിടെ കളിയിക്കാവിള അതിര്‍ത്തിയിൽ സംഘപരിവാറുകാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുമ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന എസ്ഐ മോഹനഅയ്യര്‍ ഹര്‍ത്താലുകാരെ ഒറ്റയ്ക്ക് നേരിടുകയായിരുന്നു. ആമ്പിളയാനാ വണ്ടിയെ തൊട്റാ എന്ന എസ് ഐയുടെ വെല്ലുവിളിക്ക് മുന്നില്‍ സംഘപരിവാറുകാര്‍ ഭയപ്പെട്ടു. ശേഷം ബസുകളെ കടത്തിവിട്ട സമരക്കാര്‍ സ്ഥലം കാലിയാക്കുകയും ചെയ്തു. എസ്ഐ യുടെ വീഡിയോ വൈറലായതിന് പിന്നാലെ അഭിനന്ദനപ്രവാഹവും തേടിയെത്തിയിരുന്നു. സ്വന്തം ജോലി ഉത്തരവാദിത്വത്തോടെ ചെയ്ത കളിയിക്കാവിള എസ് ഐക്ക് നിറഞ്ഞ കയ്യടിയാണ് ഏവരും നല്‍കുന്നത്.

അതിനിടയിലാണ് കെഎസ്ആര്‍ടിസിയും എസ് ഐ യെ ഔദ്യോഗികമായി അംഭിനന്ദിച്ച് രംഗത്തെത്തിയത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി മോഹനഅയ്യരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പിന്നാലെ പ്രശസ്തി പത്രവും 10,00 രൂപയും സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയാണ് ഇക്കാര്യം അറിയിച്ചത്.