പദ്മാവതിന്റെ പ്രദർശനത്തിനെതിരെ ആത്മാഹുതി ഭീഷണിയുമായി ക്ഷത്രിയ സ്ത്രീകൾ

ചിറ്റോർഘഡിൽ നടന്ന സർവസമാജ് സമ്മേളനത്തിലാണ് ഈ മാസം 25 ന് റിലീസിനെത്തുന്ന ചിത്രം പ്രദർശിപ്പിക്കുന്നത് തടഞ്ഞില്ലെങ്കിൽ ക്ഷത്രിയ സമുദായത്തിലെ സ്ത്രീകൾ ആത്മാഹുതി ചെയ്യുമെന്ന തീരുമാനം എടുത്തത്.

പദ്മാവതിന്റെ പ്രദർശനത്തിനെതിരെ ആത്മാഹുതി ഭീഷണിയുമായി ക്ഷത്രിയ സ്ത്രീകൾ

പേര് മാറ്റിയിട്ടും നിരവധി തവണ കത്രിക വച്ചിട്ടും വിവാദങ്ങളൊടുങ്ങാതെ പദ്മാവത്. രജപുത്ര ചരിത്രത്തെ ആസ്‌പദമാക്കി സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്‌ത പദ്മാവതിന്റെ പ്രദർശനം സർക്കാർ നിർത്തിവച്ചില്ലെങ്കിൽ ആത്മാഹുതി ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തി ക്ഷത്രിയ സമുദായത്തിലെ സ്ത്രീകൾ രം​ഗത്തെത്തി.

ചിറ്റോർഘഡിൽ നടന്ന സർവസമാജ് സമ്മേളനത്തിലാണ് ഈ മാസം 25ന് റിലീസിനെത്തുന്ന ചിത്രം പ്രദർശിപ്പിക്കുന്നതു തടഞ്ഞില്ലെങ്കിൽ ക്ഷത്രിയ സമുദായത്തിലെ സ്ത്രീകൾ ആത്മാഹുതി ചെയ്യുമെന്ന തീരുമാനം എടുത്തത്. 500ലധികം ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ 100 കണക്കിന് സ്ത്രീകൾ ഉയർന്ന സമുദായത്തിലുള്ളവരാണ്.

ചിത്രം പ്രദർശനത്തിനെത്തുന്ന ദിവസം ചിറ്റോർഘഡിലെ ദേശീയപാതകളും റെയിൽവേ പാലങ്ങളും അടച്ചിടുമെന്ന് രജ്‌പുത് കാർണി സേന വിരേന്ദ്ര സിങ് പറഞ്ഞു. കൂടാതെ ഇന്ത്യയിൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ഉദയ്‌പുർ സന്ദർശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി കർണിസേന ഇന്ന് കൂടിക്കാഴ്ച നടത്തും.

ആദ്യം പദ്മാവതി എന്നായിരുന്ന ചിത്രത്തിന്റെ പേര് സം​ഘപരിവാർ താൽപര്യം മുൻനിർത്തി പദ്മാവത് എന്നാക്കാൻ സെൻസർ ബോർഡ് ഉത്തരവിടുകയായിരുന്നു. മാത്രമല്ല, 26 സീനുകൾ വെട്ടിമാറ്റണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനൊക്കെ ശേഷം തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തെ വീണ്ടും വേട്ടയാടുകയാണ് സവർണ സംഘടനകൾ.

രാജസ്ഥാനിൽ ചിത്രം പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്നു മുഖ്യമന്ത്രി വസുന്ധര രാജെ നേരെത്തെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലും ചിത്രത്തിന് വിലക്കുണ്ട്. എന്നാൽ ഹിമാചൽ പ്രദേശിൽ ചിത്രം പ്രദർശിപ്പിക്കാൻ തടസ്സമില്ലെന്ന് മുഖ്യമന്ത്രി ജയറാം താക്കൂർ വ്യക്തമാക്കി.


Read More >>