കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലും തുടർ വാഹനാപകടങ്ങളിലും ദുരൂഹതയില്ലെന്നു തമിഴ്‌നാട് പൊലീസ്; പൊലീസ് നിലപാടിലും ദുരൂഹത; പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ നിർണായകം

സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം ശശികലയുടെ ബന്ധുവും 'മന്നാർഗുഡി മാഫിയ' പ്രമുഖനായ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനിലേക്ക് നീങ്ങുന്നുവെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ജയലളിതയുടെ സ്വത്തുക്കൾ സംബന്ധിച്ച രേഖകളാണ് കോടനാട് എസ്റ്റേറ്റിൽ നിന്നും പ്രധാനമായും മോഷണം പോയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിറകെ പൊലീസ് സ്വീകരിക്കുന്ന ദുരൂഹനിലപാടിനെതിരെ ആക്ഷേപം വ്യാപകമായി ഉയർന്നു തുടങ്ങിയിട്ടുണ്ട്.

കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലും തുടർ വാഹനാപകടങ്ങളിലും ദുരൂഹതയില്ലെന്നു തമിഴ്‌നാട് പൊലീസ്; പൊലീസ് നിലപാടിലും ദുരൂഹത; പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ നിർണായകം

കോടനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മോഷണവും പ്രധാന പ്രതികൾക്കുണ്ടായ വാഹനാപകടങ്ങളിലും അവ്യക്തത തുടരുമ്പോഴും സംഭവങ്ങളിൽ ദുരൂഹതയില്ലെന്ന നിലപാടിലാണ് തമിഴ്‌നാട് പൊലീസ്. വാഹനാപകടങ്ങൾ സംബന്ധിച്ച അന്വേഷണത്തെക്കുറിച്ചും തമിഴ്‌നാട് പൊലീസ് അവ്യക്തമായ പ്രതികരണങ്ങളാണ് നടത്തുന്നത്. പാലക്കാട് നടന്ന വാഹനാപകടം സംബന്ധിച്ച അന്വേഷണം പൂർണമായും കേരളാ പൊലീസാണ് നടത്തുന്നതെന്നും അതുമായി തങ്ങൾക്ക് ബന്ധമില്ലെന്ന തരത്തിലുള്ള സമീപനമാണ് തമിഴ്‌നാട് പൊലീസ് കൈക്കൊള്ളുന്നത്.

പാലക്കാട് അപകടത്തിൽ പെട്ട് മരിച്ച നിലയിൽ കണ്ടെത്തിയ കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലെ രണ്ടാം പ്രതി സയന്റെ ഭാര്യയും മകളും അപകടത്തിന് മുൻപേ കൊല്ലപ്പെട്ടതായി സംശയം ഉയർന്നിട്ടുണ്ട്. ഇരുവരുടെയും മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളാണ് ഇത്തരം ഒരു സംശയമുണ്ടാവാൻ കാരണം. ഈ സാഹചര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും.കേരളത്തിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ കൃത്യം നടത്താനായി നിയോഗിച്ച കനകരാജ് സേലത്ത് വാഹനാപകടത്തിൽ മരിച്ചതും ദുരൂഹമാണ്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിക്കാനായി കനകരാജിന് നിർദേശം നൽകിയത് ആരെന്നു പറയാൻ കനകരാജിന് മാത്രമേ സാധിക്കൂ.

ഇരു വാഹനാപകടങ്ങളും സ്വാഭാവിക അപകടങ്ങളാണോ ആസൂത്രിതമാണോ എന്നറിയാൻ ഫോറൻസിക് പരിശോധനയുൾപ്പെടെ വിശദമായ ശാസ്ത്രീയ പരിശോധനകൾ വേണമെന്നിരിക്കെ പൊലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.

ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം ശശികലയുടെ ബന്ധുവും 'മന്നാർഗുഡി മാഫിയ' പ്രമുഖനായ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനിലേക്ക് നീങ്ങുന്നുവെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ജയലളിതയുടെ സ്വത്തുക്കൾ സംബന്ധിച്ച രേഖകളാണ് കോടനാട് എസ്റ്റേറ്റിൽ നിന്നും പ്രധാനമായും മോഷണം പോയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിറകെ പൊലീസ് സ്വീകരിക്കുന്ന ദുരൂഹനിലപാടിനെതിരെ ആക്ഷേപം വ്യാപകമായി ഉയർന്നു തുടങ്ങിയിട്ടുണ്ട്.