ചേലമേശ്വർ മുതൽ കുര്യൻ ജോസഫ് വരെ; ആ നാലുപേരെ അറിയുക

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സുപ്രീംകോടതിയിലെ ജഡ്ജിമാർ കോടതിയിലെ പ്രവർത്തങ്ങൾ നിർത്തിവെച്ച് പരസ്യമായി വാർത്ത സമ്മേളനം വിളിക്കുന്നത്-

ചേലമേശ്വർ മുതൽ കുര്യൻ ജോസഫ് വരെ; ആ നാലുപേരെ അറിയുക

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ അഴിമതി ആരോപണങ്ങളും ചീഫ് ജസ്റ്റിസിന് പുറമേ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജസ്റ്റിസുമാര്‍ ഉള്‍പ്പെട്ട കൊളീജിയത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് പണിമുടക്കുകയും കോടതി വിട്ടിറങ്ങി പത്രസമ്മേളനം വിളിക്കുകയും ചെയ്‌ത ജഡ്ജുമാരാണ് ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ​ഗൊഗോയ്, മദൻ ലോക്കൂർ എന്നിവർ. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സുപ്രീംകോടതിയിലെ ജഡ്ജിമാർ കോടതിയിലെ പ്രവർത്തങ്ങൾ നിർത്തിവെച്ച് പരസ്യമായി വാർത്ത സമ്മേളനം വിളിക്കുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠങ്ങളിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്ന ജസ്റ്റിസ് ചേലമേശ്വർ അടക്കമുള്ളവരെ പരിചയപ്പെടാം.ജസ്റ്റിസ് ജസ്തി ചേലമേശ്വർ

ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിൽ മുവിയ മണ്ഡലിലെ പെഡ മുട്ടേവി എന്ന ഗ്രാമത്തിൽ 1953 ജൂൺ 23നാണ് ജസ്റ്റിസ് ജസ്തി ചേലമേശ്വർ ജനിച്ചത്. കൃഷ്‌ണ ജില്ലയിലെ മച്ചിലിപട്ടണം ഹിന്ദു ഹൈസ്‌കൂളിൽ എട്ടാം ക്ലാസ്സുവരെ പഠനം. തുടർന്ന് മദ്രാസ് ലോയോള കോളേജിൽ ഫിസിക്‌സിൽ ബിരുദവും വിശാഖപട്ടണം ആന്ധ്രാ സർവകലാശാലയിൽ നിയമത്തിൽ ബിരുദവും പൂർത്തിയാക്കി.
1995ൽ സീനിയർ കൗൺസിലായും 1995 ഒക്ടോബർ 13ന് അഡീഷണൽ അഡ്വക്കേറ്റ് ജനറലായും നിയമിക്കപ്പെട്ടു. 1997 ജൂൺ 23ന് ആന്ധ്രാപ്രദേശ് ഹൈകോടതി അഡീഷണൽ ജഡ്‌ജായും 1999 മെയ് 17ന് ജഡ്‌ജായും സ്ഥാനക്കയറ്റം ലഭിച്ചു. 2007 മെയ് 3ൽ ഗുഹാവാട്ടി ഹൈകോടതി ചീഫ് ജസ്റ്റിസായും 2010 മാർച്ച് 17ന് കേരള ഹൈ കോടതിചീഫ് ജസ്റ്റിസ് ആയും സ്ഥാനമേറ്റു. 2011 ഒക്ടോബർ 10ന് സുപ്രീംകോടതി ജഡ്‌ജായി സ്ഥാനക്കയറ്റം ലഭിച്ചു.ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 1954 നവംബർ 18ന് ജനനം. 1978ൽ ബാറിൽ അംഗമായി ചേർന്ന് ഗുഹാവാട്ടി ഹൈകോടതിയിൽ നിന്നും നിയമത്തിൽ പരിശീലനം പൂർത്തിയാക്കി. 2001 ഫെബ്രുവരി 28ന് ഗുഹാവാട്ടി ഹൈകോടതിയിലെ സ്ഥിരം ജഡ്ജിയായി സ്ഥാനമേറ്റു. 2010 സെപ്റ്റംബർ 9ന് പഞ്ചാബിലും ഹരിയാന ഹൈക്കോടതിയിലുമായി സ്ഥലമാറ്റം ലഭിച്ചു. പിന്നീട് 2012 ഏപ്രിൽ 23ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായായി സ്ഥാനക്കയറ്റം ലഭിച്ചു.ജസ്റ്റിസ് മദൻ ഭീംറാവു ലോകുർ

1953 ഡിസംബർ 31ന് ജനനം. ന്യൂഡൽഹിയിലെ മോഡേൺ സ്കൂളിൽ പഠനം പൂർത്തിയാക്കിയതിനുശേഷം അലഹബാദ് സെന്റ് ജോസഫ് കോളേജിൽ 1970-71ലെ ഐ എസ് സി പരീക്ഷയിൽ വിജയിച്ചു. 1974ൽ ഡൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ മദൻ ലോകുർ 1977ൽ ഡൽഹി സർവകലാശാലയിൽ നിന്നും ഫാക്കൽറ്റി ഓഫ് ലോയിൽ നിന്നും നിയമബിരുദം നേടി. 1977ൽ ബാറിൽ അംഗമായി ചേർന്ന് സുപ്രീംകോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്‌തു. അഡ്വക്കേറ്റ് ഓൺ റെക്കോർഡ് (എഒആർ) പരീക്ഷ വിജയിച്ച അദ്ദേഹം 1981 ൽ സുപ്രീംകോടതിയുടെ എഒആറായി സ്ഥാനമേറ്റു.
1997 ഫെബ്രുവരിയിൽ മുതിർന്ന അഡ്വക്കേറ്റായി സ്ഥാനമേറ്റു. 1998 ജൂലായ് 14ന് ഇന്ത്യൻ അഡീഷണൽ സോളിസിറ്റർ ജനറലായി നിയമിതനായി. 1999 ഫെബ്രുവരി 19ന് ഡൽഹി ഹൈകോടതി അഡീഷണൽ ജഡ്‌ജായി നിയമിച്ചു. 1999 ജൂലായ് 5ന് ഹൈകോടതിയിൽ സ്ഥിരം നിയമനം. 2010 ഫെബ്രുവരി 13 മുതൽ 2010 മെയ് 21 വരെ ഡൽഹി ഹൈകോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു. 2011 നവംബർ 15 മുതൽ 2012 ജൂൺ 3 വരെ ആന്ധ്രാ പ്രദേശ് ഹൈകോടതിയിലും 2010 ജൂൺ 24 മുതൽ 2011 നവംബർ 14 വരെ ഗുഹാവാട്ടി ഹൈകോടതിയിലും ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു. 2012 ജൂൺ 4ന് സുപ്രീം കോടതി ജഡ്ജായി നിയമനം.


ജസ്റ്റിസ് കുര്യൻ ജോസഫ്

1953 നവംബർ 30ന് ജനനം. കാലടി സെന്റ് ജോസഫ് യുപി സ്കൂളിലും, സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂൾ കഞ്ചൂർ, തൃക്കാക്കര ഭാരതമാതാ കോളജ്, കാലടി ശ്രീ ശങ്കര കോളേജ്, തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1979ൽ കേരള ഹൈകോടതിയിൽ നിയമത്തിൽ പ്രാക്റ്റീസ് ചെയ്‌തു. 1987 ൽ സർക്കാർ അഭിഭാഷകനായും, 1994-96ൽ അഡീഷണൽ അഡ്വക്കേറ്റ് ജനറലായും നിയമനം. 1996 ൽ മുതിർന്ന അഭിഭാഷകനായി സ്ഥാനമേറ്റു.
2000 ജൂലായ് 12ന് കേരള ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റു. കേരള ജുഡീഷ്യൽ അക്കാദമി പ്രസിഡന്റ് (2006-08), ലക്ഷദ്വീപ് ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ (2008), കേരള ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ (2006-09), കേരള സംസ്ഥാന നിയമ സേവന അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ (2009-10), കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ് വിസിറ്റർ (2009-10) തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. തുടർന്ന് 2010 ഫെബ്രുവരി 8 മുതൽ 2013 മാർച്ച് 8 വരെ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

Read More >>