ഇന്റർനെറ്റ്: ഇന്ത്യയിൽ മൗലികാവകാശമല്ല; പക്ഷേ കേരളത്തിൽ ആണ്

2016 ജൂണിൽ ഇന്റർനെറ്റ് അടിസ്ഥാന മനുഷ്യാവകാശം ആയി പ്രഖ്യാപിക്കണമെന്ന തീരുമാനം ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചിരുന്നു. തീരുമാനത്തിൻനെ70 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ 17 രാജ്യങ്ങൾ എതിർത്തിരുന്നു. എതിർത്ത രാജ്യങ്ങളിൽ ഒന്നായിരുന്നു നമ്മുടെ ഇന്ത്യ.

ഇന്റർനെറ്റ്: ഇന്ത്യയിൽ മൗലികാവകാശമല്ല; പക്ഷേ കേരളത്തിൽ ആണ്

ഇന്റർനെറ്റ് അടിസ്ഥാന മനുഷ്യാവകാശം ആയി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം. ഭക്ഷണവും വിദ്യാഭ്യാസവും വെള്ളവും പോലെ എല്ലാ പൗരന്മാർക്കും ഇന്റർനെറ്റ് സൗകര്യം ഉറപ്പു വരുത്താനുള്ള പദ്ധതി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിലെ 20 ലക്ഷം പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

2016 ജൂണിൽ ഇന്റർനെറ്റ് അടിസ്ഥാന മനുഷ്യാവകാശം ആയി പ്രഖ്യാപിക്കണമെന്ന തീരുമാനം ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചിരുന്നു. തീരുമാനത്തിൻനെ70 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ 17 രാജ്യങ്ങൾ എതിർത്തിരുന്നു. എതിർത്ത രാജ്യങ്ങളിൽ ഒന്നായിരുന്നു നമ്മുടെ ഇന്ത്യ. അതേ ഇന്ത്യയിലെ ഒരു സംസ്ഥാനം ഇന്റർനറ്റ് മനുഷ്യാവകാശമായി പ്രഖ്യാപിച്ചത് ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

18 മാസങ്ങൾക്കുള്ളിൽ കെ ഫോൺ വഴി ഇന്റർനെറ്റ് ഗേറ്റ് വേ നടപ്പിൽ വരുമെന്നും എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ലഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. എല്ലാ വീടുകളിലും ബ്രോഡ്ബാന്റ് കണക്റ്റിവിറ്റിയും പൊതുസ്ഥലങ്ങളിൽ വൈ-ഫൈ സൗകര്യവുമാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. കെ എസ് ഇ ബി ലൈനുകൾക്കൊപ്പം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ച് ഇന്റർനെറ്റ് നൽകാനാണ് കെ-ഫോൺ ശ്രമിക്കുന്നത്.