"എന്റെ കേരളം എത്ര സുന്ദരം" - കേരളം നൽകിയ ഓർമ്മകൾക്ക് നന്ദിയോടെ കോഹിലിയുടെ കുറിപ്പ്

എപ്പോൾ ഇവിടെ വരുമ്പോഴും എന്നിൽ സന്തോഷം നിറയ്ക്കുന്ന ,വിസ്മയകരമായ ഈ സ്ഥലത്തിന് നന്ദി"-എന്ന് പറഞ്ഞാണ് തന്റെ ചെറിയ കുറിപ്പ് കോഹിലി അവസാനിപ്പിക്കുന്നത്

എന്റെ കേരളം എത്ര സുന്ദരം - കേരളം നൽകിയ ഓർമ്മകൾക്ക് നന്ദിയോടെ കോഹിലിയുടെ കുറിപ്പ്

കേരളത്തിന്റെ ആതിഥ്യ മര്യാദയ്ക്കും കരുതലിനും കോഹ്‌ലിയുടെ സാക്ഷ്യപത്രം. കോവളം ലീലാ ഹോട്ടലിലെ സന്ദര്‍ശക ഡയറിയിലെഴുതിയ കുറിപ്പിലാണ് കോഹിലി കേരളം തനിക്കു നൽകിയ മനോഹരമായ ഓര്മകളെക്കുറിച്ചു പങ്കുവച്ചത്. കേരളത്തിൽ ആയിരിക്കുക എന്നത് മോക്ഷത്തേക്കാൾ ഒട്ടും കുറവല്ലെന്നും ആനന്ദം നല്‍കുന്നഅനുഭവമാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിൽ വരാൻ താൻ ഇഷ്ട്ടപ്പെടുന്നു. ഇവിടുത്തെ ആളുകളുടെ സ്നേഹവും ഇവിടുത്തെ സ്ഥലങ്ങൾ നൽകുന്ന ഊർജ്ജവും അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. ദൈവത്തിന്റെ സ്വന്തം നാടിൻറെ ഊർജ്ജം അനുഭവിക്കാൻ എല്ലാവര്ക്കും ഈ സ്ഥലം നിർദ്ദേശിക്കും. കേരളം പ്രളയത്തെ അതിജീവിച്ചു സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയായെന്നും എല്ലാവര്ക്കും വരാൻ പറ്റുന്ന രീതിയിൽ കേരളം സുരക്ഷിതമാണെന്നും കോഹ്ലി പറയുന്നു.

"എപ്പോൾ ഇവിടെ വരുമ്പോഴും എന്നിൽ സന്തോഷം നിറയ്ക്കുന്ന ,വിസ്മയകരമായ ഈ സ്ഥലത്തിന് നന്ദി"-കോഹിലി തന്റെ ചെറിയ കുറിപ്പ് അവസാനിപ്പിക്കുന്നു
Read More >>