കേരളത്തിനുള്ള വിദേശസഹായം തിരസ്കരിച്ച് വീണ്ടും മോദി സർക്കാർ; താൻ കീഴടങ്ങിയെന്ന് തായ് അംബാസിഡറുടെ ട്വീറ്റ്

സർക്കാർ നേരിട്ടു നൽകുന്ന സഹായം രാഷ്ട്രീയ പരമായി തിരസ്കരിച്ചുവെന്നും ഇന്ത്യയിലുള്ള തായ് കമ്പനി വഴി നൽകാമെന്നറിയിച്ച സഹായം നൽകരുതെന്ന് പറഞ്ഞുവെന്നും ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിനുള്ള വിദേശസഹായം തിരസ്കരിച്ച് വീണ്ടും മോദി സർക്കാർ; താൻ കീഴടങ്ങിയെന്ന് തായ് അംബാസിഡറുടെ ട്വീറ്റ്

കേരളത്തിലെ പ്രളയക്കെടുതിക്കുള്ള വിദേശ സഹായങ്ങൾ തടയുന്ന നയം മോദി സർക്കാർ തുടരുന്നു. പല തവണയായി തായ്ലൻഡ് നൽകാമെന്നറിയിച്ച പല രീതിയിലുള്ള സഹായം തിരസ്കരിച്ചതാണ് അവയിൽ പുതിയത്. കാര്യമറിയിച്ച് തായ് അംബാസിഡർ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഐ സറണ്ടർ' ( ഞാൻ കീഴടങ്ങിയിരിക്കുന്നു) എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചിത്രത്തോടൊപ്പമാണ് തായ്ലൻഡ് അംബാസിഡറുടെ ട്വീറ്റ്.

നേരത്തെ തന്നെ തായ്ലൻഡ് നൽകാമെന്നറിയിച്ച സഹായം വേണ്ടെന്ന് ഇന്ത്യ അനൗപചാരികമായി അറിയിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് അദ്ദേഹത്തിൻ്റെ പുതിയ ട്വീറ്റ്. സർക്കാർ നേരിട്ടു നൽകുന്ന സഹായം രാഷ്ട്രീയ പരമായി തിരസ്കരിച്ചുവെന്നും ഇന്ത്യയിലുള്ള തായ് കമ്പനി വഴി നൽകാമെന്നറിയിച്ച സഹായം നൽകരുതെന്ന് പറഞ്ഞുവെന്നും ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ വൻ നാശനഷ്​ടം സംഭവിച്ച കേരളത്തെ ദുരിതത്തിൽ നിന്ന്​ കര കയറ്റാൻ വിവിധ സംസ്​ഥാനങ്ങളും ലോക രാഷ്​ട്രങ്ങളും സഹായ ഹസ്​തവുമായി രംഗത്തു വന്നിരുന്നു. യു.എ.ഇ 700 കോടി രൂപ വാഗ്​ദാനം നൽകിയിരുന്നു. കൂടാതെ യു.എന്നും റെ​ഡ്​​ക്രോ​സ്, ജാ​പ്പ​നീ​സ്​ ഏ​ജ​ൻ​സി​ക​ൾ തു​ട​ങ്ങി​യ​വ​യും സ​ഹാ​യം വാ​ഗ്​​ദാ​നം ചെ​യ്​​തി​രു​ന്നു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിന്​​ അന്താരാഷ്​ട്ര സഹായം ആവശ്യമില്ലെന്ന്​ കേന്ദ്രം നിലപാടെടുക്കുകയായിരുന്നു. ദേ​ശീ​യ ദു​ര​ന്ത​മെ​ന്നു​പോ​ലും പേ​രി​ടാ​ത്ത കേ​ര​ള​ത്തി​ലെ കെ​ടു​തി​ക്ക്​ അ​ന്താ​രാ​ഷ​്ട്ര ഏ​ജ​ൻ​സി​യു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള സ​ഹാ​യം തേ​ടു​ന്ന​ത്​ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ക്കു​മെ​ന്നാ​ണ്​ കേ​ന്ദ്ര​ത്തി​​​​​െൻറ നി​ല​പാ​ട്.Read More >>