ട്രംപിന്റെ പ്രസ്താവന തളളി ഇന്ത്യ; കശ്മീര്‍ പ്രശ്നത്തില്‍ ട്രംപിന്റെ മധ്യസ്ഥത തേടിയിട്ടില്ലെന്ന് കേന്ദ്രം

ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദം അ​വ​സാ​നി​ക്കാ​തെ സാ​ധ്യ​മാ​വു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രംപിന്റെ പ്രസ്താവന തളളി ഇന്ത്യ; കശ്മീര്‍ പ്രശ്നത്തില്‍ ട്രംപിന്റെ മധ്യസ്ഥത തേടിയിട്ടില്ലെന്ന് കേന്ദ്രം

ശ്​മീർ വിഷയത്തിൽ അമേരിക്കൻ സഹായം തേടിയെന്ന യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്‍റെ പ്രസ്താവന തള്ളി ഇന്ത്യ. മധ്യസ്ഥതയ്ക്കായി ഒരു നിർദേശവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമെ കശ്മീർ വിഷയത്തിൽ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. എ​ന്നാ​ൽ അ​ത്ത​രം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദം അ​വ​സാ​നി​ക്കാ​തെ സാ​ധ്യ​മാ​വു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രംപുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുന്‍പ് മോദി തന്നെ കണ്ടിരുന്നുവെന്നും കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമോ എന്ന് ആവശ്യപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥനാവുന്നതിന് സന്തോഷമേയുള്ളൂവെന്ന് മോദിയെ അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.

കശ്​മീർ വിഷയം ഉഭയകക്ഷിപ്രശ്​നമായതിനാൽ മൂന്നാം കക്ഷിയുടെ മധ്യസ്​ഥത വേണ്ടെന്നാണ്​ ഇന്ത്യയുടെ നിലപാട്​. 2016ൽ നടന്ന പത്താൻകോട്ട്​ ഭീകരാക്രമണത്തിനു ശേഷം പാകിസ്​താനുമായി കശ്​മീർ വിഷയം ഇന്ത്യ ചർച്ച ചെയ്​തിട്ടില്ല. ഭീകരതയും ചർച്ചകളും ഒന്നിച്ചു കൊണ്ടു പോകാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്​.

Read More >>