കശ്മീരില്‍ സെെന്യത്തെ കല്ലെറിഞ്ഞ കെെകൾ ഇനി ​ഗോൾ വല കാക്കും

കുട്ടുകാരികളൊരാളെ സെെന്യം മർദ്ദിക്കുന്നത് അപ്പോഴാണ് അഫ്സാൻ കണ്ടത്. അപ്രതീക്ഷിത അക്രമണത്തിന് ഇരയായതോടെ അഫ്സാനും കൂട്ടുകാരികളും സെെന്യത്തിനു നേരെ കല്ലെറിഞ്ഞ് പ്രതിരോധം തീർക്കുകയായിരുന്നു.

കശ്മീരില്‍ സെെന്യത്തെ കല്ലെറിഞ്ഞ കെെകൾ ഇനി ​ഗോൾ വല കാക്കും

കശ്മീർ സെെന്യത്തിനു നേരെ കല്ലെറിഞ്ഞ അഫ്സാൻ ആഷിഖിന്റെ കൈകൾ ഇനി ജമ്മു കശ്മീരിന്റെ വനിതാ ഫുട്ബോൾ ടീമിന്റെ ഗോൾ വല കാക്കും. 2014 ഏപ്രിൽ 24ന് ദുപ്പട്ട കൊണ്ട് മുഖം പാതിമറച്ച, ബാഗും തോളിൽ തൂക്കി തന്റെ കൂട്ടുകാരിയെ മർദ്ദിക്കുന്ന സെെന്യത്തിന് നേരെ കല്ലെറിയുന്ന അഫ്സാൻ ആഷിഖിന്റെ ചിത്രം വൻ പ്രചാരം നേടിയിരുന്നു. അതേ അഫ്സാൻ ആഷിഖാണ് ഇപ്പോൾ ടീമിന്റെ ക്യാപ്റ്റനായി ഇന്നലെ ടീം അം​ഗങ്ങൾക്കൊപ്പം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ സന്ദർശിച്ചത്.


അന്ന് കോത്തി ബാ​ഗിലെ സർക്കാർ ​ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽനിന്ന് കൂട്ടുകാരികൾക്കൊപ്പം പരിശീലന മൈതാനത്തേക്ക് നടന്നു പോവുകയായിരുന്നു അഫ്സാൻ. പെട്ടെന്നാണ് റോഡിൽ പ്രക്ഷോഭം ഉടലെടുത്തത്. അഫ്സാനും കൂട്ടുകാരികളും ഇതിനിടയിൽ പെട്ടു. കുട്ടുകാരികളൊരാളെ സെെന്യം മർദ്ദിക്കുന്നത് അപ്പോഴാണ് അഫ്സാൻ കണ്ടത്. അപ്രതീക്ഷിത അക്രമണത്തിന് ഇരയായതോടെ അഫ്സാനും കൂട്ടുകാരികളും സെെന്യത്തിനു നേരെ കല്ലെറിഞ്ഞ് പ്രതിരോധം തീർക്കുകയായിരുന്നു.


കല്ലെറിഞ്ഞ് പ്രതിഷേധിച്ച അഫ്സാന് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ ​ഗോൾവല കാക്കുവാനാണ് ആ​ഗ്രഹം. അതേസമയം, ഇതിനകം ശ്രദ്ധിക്കപ്പെട്ട അഫ്സാന്റെ 21 വർഷത്തെ ജീവിതം ബോളിവുഡ് നടൻ ​ഗുൽഷാൻ ​ഗ്രോവറും മകൻ സഞ്ജയ് ​ഗ്രോവറും കൂടി സിനിമയാക്കാനിരിക്കുകയാണ്. അവളുടെ കൈകൾ ഇന്ത്യൻ ടീമിന്റെ ഗോൾ വല കാക്കുന്നത് കാണുവാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് കശ്മീർ ജനത.