ഉഡുപ്പിയിലെ അനധികൃത അറവുശാലയിൽ പോലീസ് റെയ്ഡ്; 200 കിലോ ബീഫ് പിടിച്ചെടുത്തു

ഒരു വീടിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന അനധികൃത അറവുശാലയിൽ പൊലീസ് നടത്തിയ തിരച്ചിലിൽ വിൽപ്പനക്ക് തയ്യാറാക്കി വച്ചിരുന്ന 200 കിലോ ബീഫും ഇറച്ചിക്കായി കൊണ്ടുവന്ന പശുവിനെയും പിടിച്ചെടുത്തു. രണ്ടു പേർ അറസ്റ്റിൽ.

ഉഡുപ്പിയിലെ അനധികൃത അറവുശാലയിൽ പോലീസ് റെയ്ഡ്; 200 കിലോ ബീഫ് പിടിച്ചെടുത്തു

ഉഡുപ്പി ബെലെപ്പൂ ഗ്രാമത്തിലെ അനധികൃത അറവുശാലയിൽ ഷിർവ പൊലീസ് നടത്തിയ തിരച്ചിലിൽ 200 കിലോ ബീഫ് പിടിച്ചെടുത്തു. ഒരു വീടിനോടു ചേർന്നാണ് അറവുശാല പ്രവർത്തിച്ചിരുന്നത്. പശുക്കളെ അനധികൃതമായി ഇറച്ചിയാക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് റെയിഡ് നടത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

അറവുശാലയിലെ ജോലിക്കാരായ തീരഹള്ളി സ്വദേശി ഹുസൈൻ, ബെലെപ്പൂ സ്വദേശിയായ നിസ്സാർ അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെക്കൂടാതെ അറവുശാലയിൽ ജോലി ചെയ്തിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു.

അറക്കാനായി കൊണ്ട് വന്ന ഒരു പശുവിനെയും അറവുശാലയിലെ ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഉഡുപ്പി ഉൾപ്പെടുന്ന ദക്ഷിണകർണാടക മേഖലയിൽ ഗോഹത്യയുമായി ബന്ധപ്പെട്ട് നിരവധി ക്രമസാമാധാനപ്രശ്നങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്.