കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്-ജെഡിഎസ് സഖ്യം മുന്നേറുന്നു; ബിജെപിക്ക് തിരിച്ചടി

ബിജെപി ലീഡ് ചെയ്യുന്നത് ഒരേയൊരു സീറ്റിലാണ്.

കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്-ജെഡിഎസ് സഖ്യം മുന്നേറുന്നു; ബിജെപിക്ക് തിരിച്ചടി

കര്‍ണാടകയില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ ആരംഭിച്ചു. ആദ്യ സൂചനകള്‍ അനുസരിച്ച് ബിജെപിക്ക് ശുഭകരമല്ലാത്ത വാർത്തകളാണ് പുറത്തു വരുന്നത്.

രണ്ട് ലോക്സഭാ സീറ്റുകളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജെഡി(എസ്) സഖ്യം മുന്നേറുകയാണ്. ബെല്ലാരിയില്‍ കോണ്‍ഗ്രസും മാണ്ഡ്യയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയും മികച്ച ലീഡ് നേടിക്കഴിഞ്ഞു. മാണ്ഡ്യയിലും ബെല്ലാരിയിലും സഖ്യ സ്ഥാനാര്‍ഥികള്‍ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡ് നേടിക്കഴിഞ്ഞു. കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്ന ബെല്ലാരി റെഡ്ഡി സഹോദരന്മാരുടെയും ബിജെപി നേതാവ് ശ്രീരാമലുവിന്റെയും തട്ടകമാണ്.

ബിജെപി ലീഡ് ചെയ്യുന്നത് ഒരേയൊരു സീറ്റിലാണ്. ഷിമോഗ ലോക്സഭാ സീറ്റില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ഥിയുമായ ബിവൈ രാഘവേന്ദ്രയാണ് ലീഡ് ചെയ്യുന്നത്.

സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇരു വിഭാഗങ്ങള്‍ക്കും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനഹിത പരിശോധന കൂടിയാണ് ഉപതിരഞ്ഞെടുപ്പ്.

Story by
Read More >>