റെക്കോർഡ് ഭൂരിപക്ഷം; 14 വർഷത്തിനു ശേഷം ബെല്ലാരിയിൽ ബിജെപിയെ മറി കടന്ന് കോൺഗ്രസ്സിനു വിജയം

2.93 ലക്ഷം വോട്ടുകളുടെ ലീഡ് നേടിയാണ് ഉഗ്രപ്പയുടെ വിജയം.

റെക്കോർഡ് ഭൂരിപക്ഷം; 14 വർഷത്തിനു ശേഷം ബെല്ലാരിയിൽ ബിജെപിയെ മറി കടന്ന് കോൺഗ്രസ്സിനു വിജയം

കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായി ബെല്ലാരിയി. കഴിഞ്ഞ 14 വർഷമായി ബിജെപി വിജയിച്ചു വന്നിരുന്ന ലോക്സഭാ സീറ്റാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തിരിച്ചു പിടിച്ചത്. കോണ്‍ഗ്രസിന്‍റെ വി.എസ്. ഉഗ്രപ്പയാണ് ബിജെപിയെ നിലംപരിശാക്കിയത്.

2.93 ലക്ഷം വോട്ടുകളുടെ ലീഡ് നേടിയാണ് ഉഗ്രപ്പയുടെ വിജയം. മണ്ഡലത്തിലെ റിക്കാർഡ് ഭൂരിപക്ഷമാണ് ഇത്. മുൻ തെരഞ്ഞെടുപ്പുകളിൽ സോണിയ ഗാന്ധിയും ബിജെപി നേതാവ് ശ്രീരാമുലുവും നേടിയ റിക്കാർഡ് ഭൂരിപക്ഷത്തെ തകർക്കുന്ന ലീഡാണ് ഇത്.

Story by
Read More >>