മരണത്തിനു മുന്നിലും രക്ഷകനായി ഡ്രൈ​വ​ർ​; ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചിട്ടും മനഃസാന്നിദ്ധ്യം ​കൈവിടാതെ നാഗരാജു രക്ഷിച്ചത് അ‌റുപതോളം യാത്രക്കാരെ

മ​ധു​ഗി​രി സ്വ​ദേ​ശി നാ​ഗ​രാ​ജു​വാ​ണ് (55) തന്റെ വാഹനത്തിലെ അ‌റുപതോളം യാത്രക്കാർക്ക് രക്ഷകനായത്. ബസ് ഓടിക്കുന്നതിനിടെ ലക്കനഹള്ളിയിലെത്തിയപ്പോൾ നാഗരാജുവിന് നെഞ്ചു വേദന അ‌നുഭവപ്പെടുകയായിരുന്നു.

മരണത്തിനു മുന്നിലും രക്ഷകനായി ഡ്രൈ​വ​ർ​; ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചിട്ടും മനഃസാന്നിദ്ധ്യം ​കൈവിടാതെ നാഗരാജു രക്ഷിച്ചത് അ‌റുപതോളം യാത്രക്കാരെ

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച ഡ്രൈ​വ​ർ ജീവൻ വെടിഞ്ഞത് വാഹനത്തിലെ അ‌റുപതോളം യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം. ക​ർ​ണാ​ട​ക​യി​ലെ തും​കു​ർ ജി​ല്ല​യി​ലെ ല​ക്ക​ന​ഹ​ള്ളി​യിലായിരുന്നു കഴിഞ്ഞ ദിവസം പ്രസ്തുത സംഭവം.

മ​ധു​ഗി​രി സ്വ​ദേ​ശി നാ​ഗ​രാ​ജു​വാ​ണ് (55) തന്റെ വാഹനത്തിലെ അ‌റുപതോളം യാത്രക്കാർക്ക് രക്ഷകനായത്. ബസ് ഓടിക്കുന്നതിനിടെ ലക്കനഹള്ളിയിലെത്തിയപ്പോൾ നാഗരാജുവിന് നെഞ്ചു വേദന അ‌നുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ അ‌ദ്ദേഹം കണ്ടകട്റെ മുന്നിലേക്കു വിളിച്ചു വിളിച്ചു വിവരം അ‌റിയിച്ചു. തുടർന്നു കടുത്ത വേദനയ്ക്കിടയിലും റോഡരികിലേക്കു ബസ് നിർത്തി നാഗരാജു കുഴഞ്ഞുവീഴുകയായിരുന്നു.

കണ്ടക്ടറും യാത്രക്കാരും ചേർന്നു ഉടൻതന്നെ നാഗരാജുവിനെ ആശുപ്രതിയിലേക്കു കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ പൊലീസ് കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

Read More >>