ബിജെപിയെ വെട്ടിലാക്കി കര്‍ണ്ണാടകയില്‍ അശ്ലീല സന്ദേശ കുരുക്ക്; ബിജെപി നേതാവിന്റെ ഫോണില്‍ നിന്നും പ്രമുഖര്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെത്തിയത് അമ്പതിലധികം അശ്ലീല ചിത്രങ്ങള്‍

ചൊവ്വാഴ്ചയാണ് മഹാന്ദേഷ് വാര്‍ത്തകളും അറിയിപ്പുകളും നല്‍കുന്നതിന് രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രങ്ങള്‍ എത്തിയത്. ഗ്രൂപ്പിലേക്ക് അമ്പതിലേറെ അശ്ലീല ചിത്രങ്ങളാണ് മഹാന്ദേഷ് അയച്ചത്....

ബിജെപിയെ വെട്ടിലാക്കി കര്‍ണ്ണാടകയില്‍ അശ്ലീല സന്ദേശ കുരുക്ക്; ബിജെപി നേതാവിന്റെ ഫോണില്‍ നിന്നും പ്രമുഖര്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെത്തിയത് അമ്പതിലധികം അശ്ലീല ചിത്രങ്ങള്‍

അശ്ലീല സന്ദേശ കുരുക്കില്‍പ്പെട്ട് കര്‍ണ്ണാടക ബിജെപി നേതാവ്. എംഎല്‍സി മഹാന്ദേഷ് കവാതാഗിമത്താണ് വനിതകളടക്കം നിരവധി എംഎല്‍എമാരും കൗണ്‍സിലര്‍മാരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച് വിവാദത്തിലായത്.

2012 ല്‍ മൂന്ന് മന്ത്രിമാര്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടത് വിവാദമായതിനു പിറകെയാണ് ബിജെപിയെ വെട്ടിലാക്കി പുതിയ ആരോപണം എത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് മഹാന്ദേഷ് വാര്‍ത്തകളും അറിയിപ്പുകളും നല്‍കുന്നതിന് രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രങ്ങള്‍ എത്തിയത്. ഗ്രൂപ്പിലേക്ക് അമ്പതിലേറെ അശ്ലീല ചിത്രങ്ങളാണ് മഹാന്ദേഷ് അയച്ചത്. ചിത്രങ്ങള്‍കണ്ട് ഞെട്ടിയ നിരവധി പ്രമുഖര്‍ ഈ ഗ്രൂപ്പില്‍ നിന്നും ഒഴിവായതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവം വിവാദമായതോടെ പ്രതിഷേധവുമായി ഗ്രൂപ്പിലുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. ഒടുവില്‍ ഗ്രൂപ്പില്‍ നിന്നും അഡ്മിന്‍ മഹാന്ദേഷിനെ പുറത്താക്കുകയായിരുന്നു. സംഭവെത്ത തുടര്‍ന്ന് മഹാന്ദേഷിൻ്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.