കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: 218 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ്സ് പ്രഖ്യാപിച്ചു; 15 വനിതകൾ പട്ടികയിൽ

ശാന്തിനഗർ, നാഗ്തൻ, മേൽക്കോടെ, കിറ്റൂർ, റായ്ച്ചൂർ, സിന്ദ്ഗി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: 218 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ്സ് പ്രഖ്യാപിച്ചു; 15 വനിതകൾ പട്ടികയിൽ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 224 നിയമസഭാ സീറ്റുകളിൽ 218 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. പതിനഞ്ച് വനിതകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ശാന്തിനഗർ, നാഗ്തൻ, മേൽക്കോടെ, കിറ്റൂർ, റായ്ച്ചൂർ, സിന്ദ്ഗി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ബഹുഭൂരിപക്ഷം സിറ്റിംഗ് എംഎൽഎമാരും പട്ടികയിൽ ഇടം പിടിച്ചെങ്കിലും 12 പേർ ഒഴിവാക്കപ്പെട്ടു.

ശാന്തിനഗറിൽ ദീർഘകാലമായി എംഎൽഎയായ എൻഎ ഹാരിസിന്റെ മകൻ ഈയിടെ ബംഗളുരുവിലെ ഒരു പബ്ബിൽ യുവാവിനെ ക്രൂരമായി ആക്രമിച്ചിരുന്നു. ഈ സംഭവത്തോടെ മുഖം നഷ്ടപ്പെട്ട ഹാരിസിനെ വീണ്ടും സ്ഥാനാര്ഥിയാക്കണോ എന്ന കാര്യത്തിൽ പാർട്ടിക്കകത്ത് ആശയക്കുഴപ്പം നിലനിൽക്കുകയാണ്. മേൽക്കോടെയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്നാണ് ഇപ്പോൾ പാർട്ടിയുടെ അഭിപ്രായം. സ്വരാജ് ഇന്ത്യ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ദർശൻ പുട്ടണയ്യക്ക് പിന്തുണ നൽകാനാണ് കോൺഗ്രസ്സിന്റെ നീക്കം.

Read More >>