കെജ്‌രിവാള്‍ രണ്ടു കോടി കോഴ വാങ്ങി; ഡെല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി എംഎല്‍എ കപില്‍ മിശ്ര

ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്‌നില്‍നിന്നുമാണ് മുഖ്യമന്ത്രിമകാഴ വാങ്ങിയതായി കപില്‍ മിശ്ര ആരോപിച്ചത്. സത്യേന്ദ്ര ജയ്ന്‍ കെജ്‌രിവാളിനു പണം നല്‍കുന്നതിന് താനും സാക്ഷിയായിരുന്നതായും കപില്‍ മശ്ര മാധ്യമങ്ങളോടു പറഞ്ഞു...

കെജ്‌രിവാള്‍ രണ്ടു കോടി കോഴ വാങ്ങി; ഡെല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി എംഎല്‍എ കപില്‍ മിശ്ര

ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രിസഭയില്‍നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര. അരവിന്ദ് കെജ്‌രിവാള്‍ രണ്ടു കോടി രൂപ കോഴവാങ്ങിയതായി കപില്‍ മിശ്ര ആരോപിച്ചു. ഇന്നു രാവിലെ രാജ്ഘട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കപില്‍ മിശ്ര മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്‌നില്‍നിന്നുമാണ് മുഖ്യമന്ത്രി കോഴ വാങ്ങിയതായി കപില്‍ മിശ്ര ആരോപിച്ചത്. സത്യേന്ദ്ര ജയ്ന്‍ കെജ്‌രിവാളിനു പണം നല്‍കുന്നതിന് താനും സാക്ഷിയായിരുന്നതായും കപില്‍ മശ്ര പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി താന്‍ രാവിലെ ലഫ്. ഗവര്‍ണറെ കണ്ടതായും വിവരങ്ങള്‍ കൈമാറിയതായും മിശ്ര വ്യക്തമാക്കി.

ജലവിഭവ വകുപ്പ് മന്ത്രി കപില്‍ മിശ്രയെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അരവിന്ദ് കേജരിവാള്‍ മന്ത്രിസയില്‍ നിന്നും ഒഴിവാക്കിയത്. കപില്‍ മിശ്രയെ നീക്കി കൈലാഷ് ഗെലോട്ടിനെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഗെലോട്ടിനെ കൂടാതെ, രാജേന്ദ്രപാല്‍ ഗൗതമിനെയും കെജ്‌രിവാള്‍ മന്ത്രിസഭയിലെടുത്തിട്ടുണ്ട്.

Read More >>