ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ന്റെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭം; കന്നഡ സിനിമാ സംവിധായകൻ അറസ്റ്റിൽ

കന്നഡ സിനിമാ സംവിധായകൻ പ്രക്യാത് പോൺസി ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ഇയാൾ പെൺവാണിഭം നടത്തിയിരുന്നത്.

ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ന്റെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭം; കന്നഡ സിനിമാ സംവിധായകൻ അറസ്റ്റിൽ

ചലച്ചിത്ര നിർമാണത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയ സിനിമാ സംവിധായകൻ അറസ്റ്റിൽ. കന്നഡ സിനിമാ സംവിധായകൻ പ്രക്യാത് പോൺസി ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ഇയാൾ പെൺവാണിഭം നടത്തിയിരുന്നത്.

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ പ്രലോഭിപ്പിച്ചാണ് ഇയാൾ ആവശ്യക്കാർക്കു കാഴ്ച്ചവച്ചിരുന്നത്. വീട്ടിൽ സ്ഥിരമായി അപരിചിതർ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഫ്ളാറ്റ് ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ, ഫ്ളാറ്റിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഉടമ പ്രക്യാതിനോടു ആവശ്യപ്പെട്ടെങ്കിലും ഇയാൾ ​ഗുണ്ടകളെ ഉപയോ​ഗിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതേ തുടർന്ന് ഫ്ളാറ്റ് ഉടമ പൊലീസിൽ വിവരമറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയ പൊലീസ് സംവിധായകനേയും പെൺവാണിഭ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീകളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More >>