അത് ബീഫല്ല, പോത്തായിരുന്നു! വിശദീകരണവുമായി കാജൾ

കാജൾ ബീഫ് കഴിയ്ക്കുന്ന വീഡിയോ വിവാദമായപ്പോൾ ട്വിറ്ററിലൂടെ വിശദീകരണവുമായി നടിയെത്തി.

അത് ബീഫല്ല, പോത്തായിരുന്നു! വിശദീകരണവുമായി കാജൾ

ഒരു പാര്‍ട്ടിയില്‍ വച്ച് ബീഫ് കഴിക്കുന്നുവെന്നു കാട്ടി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ബോളിവുഡ് നടി കാജള്‍ പുലിവാലുപിടിച്ചു. പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി നടിയെത്തി. അത് പശുവിറച്ചി അല്ലായിരുന്നെന്നും പോത്തിറച്ചി ആയിരുന്നെന്നുമാണ് കാജള്‍ ട്വിറ്ററിലൂടെ വിശദീകരിച്ചത്.

ഞായറാഴ്ച ആയിരുന്നു റയാന്‍ സ്റ്റീഫന്‍ എന്നയാള്‍ വിളമ്പിയ ബീഫ് പെപ്പറും ഡ്രൈ ബീഫും കഴിക്കുകയാണെന്നു പറഞ്ഞ് കാജളിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കില്‍ എത്തിയത്. അധികം വൈകാതെ തന്നെ വിവാദങ്ങളും പൊട്ടിമുളച്ചു. പല സംസ്ഥാനങ്ങളിലും ബീഫ് നിരോധിച്ചിരിക്കുമ്പോഴും ബീഫിന്റെ പേരില്‍ ആളുകള്‍ മര്‍ദ്ദിക്കപ്പെടുമ്പോഴും കാജളിനു ബീഫ് കഴിക്കാൻ കഴിഞ്ഞതെങ്ങിനെ എന്നായിരുന്നു ചോദ്യം.

വിവാദം കൊഴുത്തപ്പോള്‍ കാജള്‍ ആ വീഡിയോ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാനും 'ഗോസംരക്ഷകരില്‍' നിന്നും രക്ഷപ്പെടാനും വേണ്ടി വിശദീകരണവും അവര്‍ നല്‍കി.

'ഒരു സുഹൃത്തിന്റെ വീട്ടില്‍ ലഞ്ച് കഴിക്കുമ്പോള്‍ മേശപ്പുറത്ത് ബീഫ് ആണെന്നു പറയുന്നുണ്ട്. അതൊരു തെറ്റിദ്ധാരണയാണ്.അതില്‍ കണ്ടത് പോത്തിറച്ചിയായിരുന്നു. നിയമപ്രകാരം ലഭ്യമാകുന്നതാണത്. ആരുടേയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതു കൊണ്ടാണ് ഈ വിശദീകരണം,'എന്നാണ് കാജളിന്റെ ട്വീറ്റ്.ഫേസ്ബുക്കില്‍ നിന്നും മാത്രമല്ല, ഇന്‍സ്റ്റാഗ്രാമില്‍ നിന്നും വീഡിയോ നീക്കം ചെയ്തു.

ഏതായാലും കാജളിനു കിട്ടിയ പ്രതികരണങ്ങളും രൂക്ഷം തന്നെയാണ്.

It's a beautiful Sunday life ! 🥘 fun and 😂😂. @foodstories_1

A post shared by Kajol Devgan (@kajol) on


Story by