മയക്കുമരുന്ന് ചേർത്ത കുടിവെള്ളം നൽകി, ദേശീയ കബഡി താരത്തെ ഡല്‍ഹിയില്‍ ബലാത്സംഗം ചെയ്തു

മയക്കുമരുന്ന് കലര്‍ന്ന വെള്ളം കൊടുത്തതിന് ശേഷം യുവതിയെ അടുത്ത കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

മയക്കുമരുന്ന് ചേർത്ത കുടിവെള്ളം നൽകി, ദേശീയ കബഡി താരത്തെ ഡല്‍ഹിയില്‍ ബലാത്സംഗം ചെയ്തു

ഡല്‍ഹിയില്‍ ദേശീയ ജൂനിയർ കബഡി താരത്തെ ബലാത്സംഗം ചെയ്തു. കഴിഞ്ഞ ശനിയാഴ്ച സ്റ്റേഡിയത്തിനടുത്ത് വെച്ചാണ് സംഭവം. ജൂലൈ 9 ന് സ്റ്റേഡിയത്തില്‍ പ്രവേശിച്ച യുവാവ് മയക്കുമരുന്ന് കലര്‍ന്ന വെള്ളം കൊടുത്തതിന് ശേഷം യുവതിയെ അടുത്ത കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗം വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപെടുത്തുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പീഡനം പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് ഡിസിപി മിലന്റ് ഡുംബര്‍ പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഡല്‍ഹി പൊലീസിന്റെ ക്രൈം റെക്കോര്‍ഡ് പ്രകാരം ഡല്‍ഹിയില്‍ നാല് മണിക്കുറില്‍ ഒരു പീഡനം നടക്കുന്നു എന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 2155 ബലാല്‍സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും കുറവാണ് ഈ വര്‍ഷം. ഇതില്‍ 930 പ്രതികളെ പിടികൂടാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഡല്‍ഹിയില്‍ കൂടി വരുന്ന ബലാത്സംഗ കേസുകളുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി പൊലീസ്.


Read More >>