ജസ്റ്റിസ് ലോയ കൊലപാതകക്കേസ് രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് മകന്‍ അനുജ് ലോയ

"എനിക്കിപ്പോള്‍ ഇതു സംബന്ധിച്ച് യാതൊരു സംശയവുമില്ല. മുൻപ് സംശയം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ഞാൻ നിങ്ങൾ എല്ലാവരോടും ഞങ്ങളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നു അന്നെനിക്ക് 17 വയസ്സായിരുന്നു. ഞാൻ വെെകാരികമായ സംഘര്‍ഷത്തിലായതിനാല്‍ എനിക്കൊന്നും മനസിലാകുന്നില്ലായിരുന്നു."

ജസ്റ്റിസ് ലോയ കൊലപാതകക്കേസ് രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് മകന്‍ അനുജ് ലോയ

സൊഹ്‌റാബുദീൻ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് പരിഗണിച്ചുകൊണ്ടിരിക്കെ സിബിഎെ കോടതി ജഡ്ജ് ആയിരുന്ന ബി എച്ച് ലോയയുടെ കൊലപാതകത്തില്‍ സംശയങ്ങളില്ലെന്ന് മകൻ അനുജ് ലോയ. മുംബെെയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അനൂജ് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് ലോയയുടെ കൊലപാതകത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ലോയയുടെ കുടുംബം മുന്നോട്ടുവന്നിരുന്നു. കാരവന്‍ മാഗസിനാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായി നിയമവ്യവസ്ഥ ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നാല് ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് ലോയയുടെ കൊലപാതകത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. നിങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് ജസ്റ്റിസ് ലോയയ്ക്ക് വേണ്ടിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു ജഡ്ജിമാരുടെ മറുപടി.

ജഡ്ജിന്റെ കൊലപാതകം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടു പരാതികളും ബെഞ്ച് അപ്പോൾ തന്നെ തിരസ്ക്കരിക്കുകയായിരുന്നു. നിയമവ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരായി നാല് ഉയർന്ന ജഡ്ജിമാർ അവരുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു.

2014ലെ ജസ്റ്റിസ് ലോയയുടെ മരണകാരണം ആ സമയത്ത് കൈകാര്യം ചെയ്തു കൊണ്ടിരുന്ന കേസ് തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തിയിരുന്നത്. ബി ജെ പി അധ്യക്ഷൻ അമിത് ഷാ ആണ് ഈ കേസില്‍ പ്രധാന കുറ്റാരോപിതന്‍.

അനുജ് ലോയയുടെ പത്രസമ്മേളനത്തിലെ പ്രസക്തമായ ഭാഗങ്ങൾ

അനുജ് ലോയ

"എനിക്കിപ്പോള്‍ ഇതു സംബന്ധിച്ച് യാതൊരു സംശയവുമില്ല. മുൻപ് സംശയം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ഞാൻ നിങ്ങൾ എല്ലാവരോടും ഞങ്ങളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നു അന്നെനിക്ക് 17 വയസ്സായിരുന്നു. ഞാൻ വെെകാരികമായ സംഘര്‍ഷത്തിലായതിനാല്‍ എനിക്കൊന്നും മനസിലാകുന്നില്ലായിരുന്നു."

കുടുംബസുഹൃത്ത്

"ഒരുപാട് പേർ കുടുംബാംഗങ്ങളെ ദ്രോഹിക്കാൻ ശ്രമിക്കുകയാണ്. അവർ കുടുംബത്തിൽ പരിഭ്രമം പടർത്താനാണ് ശ്രമിക്കുന്നത്.

കുടുംബാംഗങ്ങളുടെ ഉള്ളിൽ യാതൊരു ആശങ്കയും ഇല്ലായിരുന്നു.

എന്നാൽ ജനങ്ങൾ ഇവരെ ദ്രോഹിക്കുന്നതിനാൽ അമ്മയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ട അവസ്ഥയുണ്ടായി. ഈ കുടുംബത്തെ ദ്രോഹിക്കരുതെന്ന് എൻജിഒകളോടും ആക്ടിവിസ്റ്റുകളോടും വക്കിലന്മാരോടും അറിയിക്കണമെന്ന് ഞാൻ മാധ്യമങ്ങളോട് അപേക്ഷിക്കുന്നു.

ഒരുപാടു പേർ മകനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ലോയ കുടുംബത്തിന്റെ സുഹൃത്തെന്ന നിലയ്ക്കാണ് ഞാൻ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി ഈ കുടുംബം ബുദ്ധിമുട്ടുന്നത് കൊണ്ടാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്."

അമീർ നായക്

"ഈ വിഷയത്തെ രാഷ്‌ടീയവത്കരിക്കേണ്ട ആവശ്യമില്ല.

ഇതൊരു ദുരന്തപൂര്‍ണമായ സംഭവമാണ്. ഞങ്ങൾക്ക് ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ ഇരകളാവാന്‍ താല്‍പര്യമില്ല. വിവാദങ്ങളൊന്നുമില്ലാതെ ഇതങ്ങനെ തന്നെയിരിക്കട്ടെ."Read More >>