മാപ്പ് പറയാമെന്ന് ജസ്റ്റിസ് കർണൻ; വേണ്ടെന്ന് സുപ്രീം കോടതി

ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ പോയ തമിഴ്‌നാട്, പശ്ചിമ ബം​ഗാൾ പൊലീസിന് അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. കർണൻ രാജ്യം വിട്ടുപോയെന്നു കൊല്‍ക്കത്ത കോടതിയിലെ അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് അറിയിച്ചിരുന്നു. കര്‍ണന്‍ ആന്ധ്രയിലെ ശ്രീകാളഹസ്തിയില്‍ ഉണ്ടെന്ന വിവരം ലഭിച്ച പൊലീസ് സംഘം അവിടെയും തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനു സുപ്രീംകോടതിയോടു മാപ്പ് പറയാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ മാത്യു നെടുമ്പറമ്പ് കോടതിയെ അറിയിച്ചു. പക്ഷേ സുപ്രീംകോടതി അപേക്ഷ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് വക്കീല്‍ പറഞ്ഞു.

ജസ്റ്റിസ് കര്‍ണനെതിരേയുള്ള അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്യണമെന്നും അപേക്ഷ നല്‍കിയിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തേയ്ക്കു തടവുശിക്ഷയാണ് സുപ്രീം കോടതി വിധിച്ചിരുന്നത്. ജഡ്ജിമാര്‍ ഹാജരുള്ളപ്പോള്‍ മാപ്പപേക്ഷ ഫയല്‍ ചെയ്യാവുന്നതാണെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചിരുന്നത്.