ചീഫ് ജസ്റ്റിസ് അടക്കം എട്ട് സുപ്രീംകോടതി ജഡ്ജിമാർക്കു തടവു ശിക്ഷ വിധിച്ച് ജസ്റ്റിസ് കർണ്ണൻ

ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയില്‍ എസ്സി/എസ്ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പിഴയടയ്ക്കാത്തപക്ഷം ആറുമാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് അടക്കം എട്ട് സുപ്രീംകോടതി ജഡ്ജിമാർക്കു തടവു ശിക്ഷ വിധിച്ച് ജസ്റ്റിസ് കർണ്ണൻ

സുപ്രീംകോടതിയിലെ എട്ടു ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സി എസ് കര്‍ണന്റെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജസ്റ്റിസ് കര്‍ണ്ണന്‍ തടവ് ശിക്ഷ വിധിച്ചത്. ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയില്‍ എസ്സി/എസ്ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പിഴയടയ്ക്കാത്തപക്ഷം ആറുമാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

തനിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്ത ജഡ്ജിമാര്‍ ന്യായാധിപ പദവി ദുരുപയോഗം ചെയ്തവരാണ്. തന്റെ വാദം കേള്‍ക്കാനുള്ള സാവകാശവും അതുപോലെ താനൊരു ദളിതനാണെന്നകാര്യവും അവര്‍ അവഗണിച്ചുകൊണ്ട് തന്നെ അപമാനിക്കുന്ന രീതീയില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തുവെന്നാണ് കര്‍ണ്ണന്‍ ഉത്തരവില്‍ പറയുന്നത്. പിഴയായി വിധിച്ച പണം ഒരാഴ്ചയ്ക്കുള്ളില്‍ നാഷനല്‍ കമ്മിഷന്‍, എസ്‌സിഎസ്ടി കോണ്‍സ്റ്റിട്യൂഷനല്‍ ബോഡി, ഖാന്‍ മാര്‍ക്കറ്റ്, ന്യൂഡല്‍ഹി എന്ന വിലാസത്തിലാണ് അടയ്ക്കണം.

ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കാണ് സുപ്രീംകോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ കര്‍ണന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറസ്റ്റ് വരിക്കാന്‍ തയ്യാറാകാത്തപക്ഷം ജഡ്ജിമാര്‍ പാര്‍ലമെന്റിനെ സമീപിക്കണം. അതുപോലെ സുപ്രീംകോടതിയിലെ ഒരു കേസും ഇവര്‍ പരിഗണിക്കരുത്. വിഷയത്തില്‍ തീരുമാനമാകുംവരെ ജഡ്ജിമാര്‍ക്ക് വിദേശ യാത്രനടത്തുന്നതിനും വിലക്കുണ്ട്.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു കത്തയച്ചതിനാണു കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. അന്നു മദ്രാസ് ഹൈക്കോടതിയില്‍നിന്നു കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീം കോടതി നടപടി കര്‍ണന്‍ സ്വയം സ്റ്റേ ചെയ്‌തെങ്കിലും പിന്നീട് കൊല്‍ക്കത്തയിലെത്തുകയായിരുന്നു.Story by