മുത്തലാക്കില്‍ നിന്നും നീതി വേണമെങ്കില്‍ ഹിന്ദുവാകൂ; മുസ്ലീം സ്ത്രീകളോട് ഹിന്ദു മഹാസഭ

മുത്തലാക്കിനിരയായ സ്ത്രീകളെ സംരക്ഷിക്കുമെന്നും അവരുടെ വിവാഹം നടത്തിക്കൊടുക്കുമെന്നും ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി ഡോ. പൂജ ശകുന്‍ പാണ്ഡേ പറഞ്ഞു.

മുത്തലാക്കില്‍ നിന്നും നീതി വേണമെങ്കില്‍ ഹിന്ദുവാകൂ; മുസ്ലീം സ്ത്രീകളോട് ഹിന്ദു മഹാസഭ

മുത്തലാക്ക് അല്ലെങ്കില്‍ നിക്കാഹ് ഹലാല മൂലം വിവാഹമോചിതരായ മുസ്ലീം സ്ത്രീകളെ ഹിന്ദുയിസത്തിലേയ്ക്ക് ക്ഷണിച്ച് ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി ഡോ. പൂജ ശകുന്‍ പാണ്ഡേ. നീതി വേണമെങ്കില്‍ ഹിന്ദുവാകാനാണ് പൂജയുടെ ആഹ്വാനം.

സര്‍ക്കാരിനു നിങ്ങള്‍ക്ക് നീതി നല്‍കാനാവില്ലെങ്കില്‍ ഞങ്ങള്‍ തരാം എന്നാണ് അവര്‍ പറയുന്നത്. മുത്തലാക്കിനെതിരേ ആക്റ്റിവിസ്റ്റുകളുടെ നാരി ഉത്തന്‍ യഗ്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. പൂജ.

അത്തരം സ്ത്രീകളെ സംരക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. അവരുടെ വിവാഹം നടത്തിക്കൊടുക്കുമെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഡോ. പൂജയോട് വിയോജിച്ച് പ്രസ്താവനയിറക്കി ആള്‍ ഇന്ത്യ മുസ്ലീം വുമണ്‍ പെഴ്‌സണല്‍ ലോ ബോര്‍ഡിന്‌റെ ഉത്തര്‍ പ്രദേശ് സംസ്ഥാന പ്രസിഡന്‌റ് ഡോ. ഷെറീന്‍ മസ്‌റൂര്‍ രംഗത്തെത്തി.

എന്തെങ്കിലും ചെയ്യണമെന്നാണെങ്കില്‍ അവരെ കൗണ്‍സില്‍ ചെയ്യുകയോ, വിദ്യാഭ്യാസം നല്‍കുകയോ അവരെ സ്വയം പര്യാപ്താക്കുകയോ ആണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. മുത്തലാക്കിനുള്ള പ്രതിവിധി എളുപ്പമല്ലെന്ന് അവര്‍ സൂചിപ്പിച്ചു.

സ്ത്രീധനം, പെണ്‍ ഭ്രൂണഹത്യ എന്നിവ ഇല്ലാതാക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകയായ മരിയ ആലം പറഞ്ഞു. മുത്തലാക്കിനെതിരേ വര്‍ഷങ്ങളായി പൊരുതുകയാണെന്നും നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്നും മരിയ പറഞ്ഞു.

സ്ത്രീധനം, പീഡനം എന്നിവയ്ക്കു ഇരയായ ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേയ്ക്ക് ക്ഷണിക്കുകയാണെന്നും അവര്‍ പറഞ്ഞു.