കോമ്പ്രമൈസ് ചെയ്യാമോ? എയര്‍ ഹോസ്റ്റസ് ജോലിയ്ക്കുള്ള യോഗ്യത!

എച്ച് ആറില്‍ നിന്നും കിട്ടിയ മെസേജുകള്‍ അവര്‍ ഫേസ് ബുക്കില്‍ കൊടുത്തിട്ടുണ്ട്. മാന്യമായി ജോലി ചെയ്ത് ജീവിക്കുന്ന പെണ്‍കുട്ടികളെപ്പോലും അപമാനിക്കുന്ന വിധമാണ് ജോലി 'ഓഫര്‍' ചെയ്ത എച്ച് ആറില്‍ നിന്നും ലഭിച്ച സന്ദേശങ്ങള്‍ എന്ന് ഗ്ലൈനിസ് പറയുന്നു.

കോമ്പ്രമൈസ് ചെയ്യാമോ? എയര്‍ ഹോസ്റ്റസ് ജോലിയ്ക്കുള്ള യോഗ്യത!

എയര്‍ ഹോസ്റ്റസ് ജോലിയ്ക്ക് യോഗ്യത 'കോമ്പ്രമൈസ്' ചെയ്യാനുള്ള സന്നദ്ധത. ഗ്ലൈനിസ് ലുവാന്‍ സിമോസ് എന്ന പെണ്‍കുട്ടിയ്ക്കാണ് ഇങ്ങനെയൊരു ഓഫര്‍ വന്നത്.

ഒരു ദിവസം വേദാന്ത ഗ്രൂപ് ചാര്‍ട്ടര്‍ എയര്‍ലൈനില്‍ ജോലി ചെയ്യുന്ന രേണുക വിത്തല്‍ എന്നയാളില്‍ നിന്നുമാണ് അവര്‍ക്ക് സന്ദേശം വന്നത്. അവരുടെ കമ്പനിയില്‍ ക്യാബിന്‍ ക്രൂവിന്‌റെ ഒഴിവുണ്ടെന്നും റെസ്യൂമെ അയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം. ഗ്ലൈനിസ് സംശയിക്കാതെ റെസ്യൂമെ അയയ്ക്കുകയും ചെയ്തു.

പിന്നീടാണ് അവരുടെ എച്ച് ആര്‍ ഡിപാര്‍ട്ടമെന്‌റില്‍ നിന്നും ശരിക്കുള്ള ജോലിയെക്കുറിച്ച് സൂചന കിട്ടിയത്. ചില കോമ്പ്രമൈസുകള്‍ വേണ്ടി വരുമെന്ന് അവര്‍ പറഞ്ഞപ്പോള്‍ത്തന്നെ ഗ്ലൈനിസിനു കാര്യം പിടികിട്ടി. ജോലിയ്ക്കായി ശരീരം പങ്കിടാന്‍ പറ്റില്ലെന്ന് അവര്‍ തുറന്നു പറഞ്ഞു.

എയര്‍ലൈന്‍സ് ജോലിക്കാര്‍ക്ക് മാന്യമായ വേതനം കിട്ടുന്നുണ്ടെന്നും അത്യാഗ്രഹം ഉള്ളവരാണ് ശരീരം വില്‍ക്കുന്നതു പോലെയുള്ള പണികള്‍ ചെയ്യുകയെന്നും അവര്‍ പറയുന്നു.