ജീവനൊടുക്കിയ ദളിത് വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനു നേരേ ചെരിപ്പേറും കല്ലേറും

മുത്തുകൃഷ്ണന്റെ മരണം സംബന്ധിച്ചു സേലത്ത് മാധ്യമങ്ങളോടു സംസാരിക്കവെയാണു പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും സാമൂഹ്യപ്രവര്‍ത്തകരും എത്തിയത്. ബിജെപി സര്‍ക്കാരിനും മന്ത്രിക്കും നേര്‍ക്ക് മുദ്രാവാക്ക്യം വിളികളുമുയര്‍ന്നു. ഇതിനിടയില്‍ ഒരു വിദ്യാര്‍ത്ഥി മന്ത്രിക്കു നേര്‍ക്ക് കല്ലും ചെരിപ്പും എറിയുകയായിരുന്നു.

ജീവനൊടുക്കിയ ദളിത് വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനു നേരേ ചെരിപ്പേറും കല്ലേറും

ജെഐന്‍യു സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ദളിത് വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനു നേരേ ചെരിപ്പേറും കല്ലേറും. മുത്തുകൃഷ്ണന്റെ മൃതദേഹത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാനെത്തിയ മന്ത്രിക്കു നേരേയാണ് പ്രതിഷേധമുണ്ടായത്.

മുത്തുകൃഷ്ണന്റെ മരണം സംബന്ധിച്ചു സേലത്ത് മാധ്യമങ്ങളോടു സംസാരിക്കവെയാണു പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും സാമൂഹ്യപ്രവര്‍ത്തകരും എത്തിയത്. ബിജെപി സര്‍ക്കാരിനും മന്ത്രിക്കും നേര്‍ക്ക് മുദ്രാവാക്ക്യം വിളികളുമുയര്‍ന്നു. ഇതിനിടയില്‍ ഒരു വിദ്യാര്‍ത്ഥി മന്ത്രിക്കു നേര്‍ക്ക് കല്ലും ചെരിപ്പും എറിയുകയായിരുന്നു.

എന്നാല്‍ ഇത് മന്ത്രിയുടെ ശരീരത്തില്‍ കൊണ്ടില്ല. ചെരിപ്പെറിഞ്ഞയാളെ പൊലീസ് ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു.

ഹൈദരാബാദ് സര്‍വകലാശാലയില്‍ കഴിഞ്ഞവര്‍ഷം ജീവനൊടുക്കിയ രോഹിത് വെമുലയുടെ അടുത്ത സുഹൃത്തും അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവുമാണ് രജനി കൃഷ്ണ എന്ന മുത്തുകൃഷ്ണ. ഡല്‍ഹി മുനിര്‍ക്കയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് തൂങ്ങി മരിച്ചനിലയിലാണ് മുത്തുകൃഷ്ണനെ കണ്ടത്. തമിഴ്‌നാട് സേലം സ്വദേശിയും ഗവേഷണ വിദ്യാര്‍ഥിയുമായ മുത്തുകൃഷ്ണന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പുതിയ യുജിസി നയത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ നിന്ന വ്യക്തികൂടിയാണ്.

എന്നാല്‍ മുത്തുകൃഷ്ണനെ വിഷാദരോഗം അലട്ടിയിരുന്നുവെന്നും അതിന്റെ ഭാഗമായാണ് അദ്ദേഹം ആത്മഹത്യ ചെയ്തുവെന്നുമാണ് ഡല്‍ഹി പൊലീസിന്റെ വാദം.

Read More >>