വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരേ ജെഎന്‍യു ഹൈക്കോടതിയില്‍

യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്റർ പരിധിയ്ക്കുള്ളിൽ സമരം പാടില്ലെന്നാണ് ആവശ്യം.

വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരേ ജെഎന്‍യു ഹൈക്കോടതിയില്‍

വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നതിനെതിരേ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ സമരം ചെയ്യുന്നത് വിലക്കണമെന്നാണ് ആവശ്യം.

ജസ്റ്റിസ് സഞ്ജീവ് സച്‌ദേവയുടെ പരിഗണനയ്ക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോള്‍ അനുവദനീയമായ അളവിനും താഴെ ശബ്ദം നിയന്ത്രിക്കണമെന്ന് വിധിച്ചയാളാണ് ജസ്റ്റിസ് സച്‌ദേവ.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കോടതി ഉത്തരവ് ലംഘിക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് യൂണിവേഴ്‌സിറ്റി പുതിയ പരാതി നല്‍കിയത്. വിധി ലംഘിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.