ലൈംഗികത മൗലീകാവകാശമാണെന്നും അതിൽ നാണക്കേടിന്റെ ആവശ്യമില്ലെന്നും ഹാർദിക്കിന് പിന്തുണ അറിയിച്ച് ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്

ലൈംഗീകത മൗലീകാവകാശമെന്നും ആർക്കും നിങ്ങളുടെ സ്വകാര്യതയിൽ ഇടപെടാൻ അവകാശമില്ലെന്നും ഇപ്പോഴുള്ള പ്രശ്‍നങ്ങളിൽ വിഷമിക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമാണ് ജിഗ്നേഷ് മേവാനി ട്വീറ്റിൽ പറയുന്നത്.

ലൈംഗികത മൗലീകാവകാശമാണെന്നും അതിൽ നാണക്കേടിന്റെ ആവശ്യമില്ലെന്നും ഹാർദിക്കിന് പിന്തുണ അറിയിച്ച് ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്

ലൈംഗികത മൗലീകാവകാശമാണെന്നും അതിൽ നാണക്കേടിന്റെ കാര്യമില്ലെന്നും ജിഗ്നേഷ് മേവാനി. പാട്ടീദാര്‍ നേതാവ് ഹാര്‍ദിക്ക് പട്ടേലിന്റെ രൂപസാദൃശ്യമുള്ള ഒരു യുവാവിന്റെയും സ്ത്രീയുടെയും ദൃശ്യങ്ങളുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ സംഭവത്തിലാണ് ഹാർദിക് പട്ടേലിന് പൂർണ്ണ പിന്തുണ അറിയിച്ചു കൊണ്ടുള്ള ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. ലൈംഗികത മൗലീകാവകാശമെന്നും ആർക്കും നിങ്ങളുടെ സ്വകാര്യതയിൽ ഇടപെടാൻ അവകാശമില്ലെന്നും ഇപ്പോഴുള്ള പ്രശ്‍നങ്ങളിൽ വിഷമിക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമാണ് ജിഗ്നേഷ് മേവാനി ട്വീറ്റിൽ പറയുന്നത്.

ബിജെപി ഇത്തരത്തിൽ വീഡിയോയുമായി വരുമെന്ന് നേരത്തെ തന്നെ ഹാർദിക് ആരോപണം ഉന്നയിച്ചിരുന്നു. സദാചാര പ്രശ്നനങ്ങൾ ഉന്നയിച്ച് കോടിക്കണക്കിന് വരുന്ന പാട്ടിദാർ സമുദായത്തിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താനാണ് ബിജെപിയുടെ ശ്രമമെന്ന് ആരോപണങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി ഹാർദിക് പട്ടേൽ രംഗത്തെത്തിയിരുന്നു. ലൈംഗിക ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണ് ഈ സംഭവമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. നിങ്ങൾക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളൂ. അതൊന്നും എന്റെ പോരാട്ടത്തിൽ ഒരു മാറ്റവുമുണ്ടാക്കില്ല. എന്നാൽ, ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവമാണിതെന്നും ഹാർദിക് പട്ടേൽ ചൂണ്ടിക്കാട്ടി.

അതേ സമയം ബിജെപിക്ക് ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിക്കേണ്ട ആവശ്യകതയില്ലെന്നും വീഡിയോ സംബന്ധിച്ച കാര്യങ്ങളിൽ പരാതിയുണ്ടെങ്കിൽ ഹാർദിക്കിന് കോടതിയെ സമീപിക്കാമെന്നുമാണ് ബിജെപിയുടെ നിലപാടെന്ന് നേതാക്കൾ പറയുന്നു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴാണ് ലൈംഗിക ദൃശ്യ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. പ്രാദേശിക ഗുജറാത്തി ചാനലാണ് ഹാർദിക്കും ഒരു യുവതിയും ഹോട്ടൽ മുറിയിൽ ഇരിക്കുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിറ്റിരുന്നത്. അതെ സമയം ഹാർദിക്കിനെ ലക്‌ഷ്യം വെച്ചുള്ള രണ്ടാമത്തെ വീഡിയോയും പുറത്ത് വന്നു. മദ്യപാന രംഗങ്ങൾ ഉള്ളതാണ് രണ്ടാമത്തെ വീഡിയോ. എന്നാൽ ഇതിനെക്കുറിച്ചുള്ള ഹർദിക്കിനെ പ്രതികരണം പുറത്ത് വന്നിട്ടില്ല.

Read More >>