എഐഎഡിഎംകെയുടെ എക്കാലത്തെയും ജനറൽ സെക്രട്ടറി ജയലളിത; ശശികലയെ പുറത്താക്കി

അന്തരിച്ച നേതാവ് ജയലളിത നടത്തിയ നിയമനങ്ങൾ നിലനിർത്തും. മാത്രമല്ല പാർട്ടിക്ക് ഇനി മുതൽ പുതിയ ജനറൽ സെക്രട്ടറി വേണ്ടെന്നും ജനറൽ കൗൺസിൽ തീരുമാനിച്ചു. എക്കാലത്തെയും ജനറൽ സെക്രട്ടറി ജയലളിതയായിരിക്കും. ഓപിഎസ് ഇപിഎസ് പക്ഷം ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇതോടെ അണ്ണാ ഡിഎംകെ പൂർണ്ണമായും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയുടെയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെയും നിയന്ത്രണത്തിലായി.

എഐഎഡിഎംകെയുടെ എക്കാലത്തെയും ജനറൽ സെക്രട്ടറി ജയലളിത; ശശികലയെ പുറത്താക്കി

എഐഎഡിഎംകെയുടെ നേതൃസ്ഥാനത്ത് നിന്ന് ശശികലയെ പുറത്താക്കി. എഐഎഡിഎംകെയുടെ നിർണ്ണായക ജനറൽ കൗൺസിലില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തത് റദ്ദാക്കുക എന്ന ആവശ്യമാണ് ചെന്നൈയിൽ ചേർന്ന ജനറൽ കൗൺസിൽ പ്രധാനമായി പരിഗണിച്ചത്. രണ്ടില ചിഹ്നം പാർട്ടി നിലനിർത്തും.

അന്തരിച്ച നേതാവ് ജയലളിത നടത്തിയ നിയമനങ്ങൾ നിലനിർത്തും. മാത്രമല്ല പാർട്ടിക്ക് ഇനി മുതൽ പുതിയ ജനറൽ സെക്രട്ടറി വേണ്ടെന്നും ജനറൽ കൗൺസിൽ തീരുമാനിച്ചു. എക്കാലത്തെയും ജനറൽ സെക്രട്ടറി ജയലളിതയായിരിക്കും. ഓപിഎസ് ഇപിഎസ് പക്ഷം ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇതോടെ അണ്ണാ ഡിഎംകെ പൂർണ്ണമായും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയുടെയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെയും നിയന്ത്രണത്തിലായി. ഒ. പനീർസെൽവമായിരിക്കും ഇനി പാർട്ടിയെ നയിക്കുക.

എക്സിക്യൂട്ടീവ് യോഗങ്ങൾ തടയണമെന്ന ടി ടി വി ദിനകരൻ പക്ഷത്തിന്റെ ഹരജി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതോടെയാണ് ചെന്നൈയിൽ ഇന്നത്തെ നിർണ്ണായക ജനറൽ കൗൺസിൽ യോഗം ചേരാനുള്ള സാഹചര്യമൊരുങ്ങിയത്. പി വെട്രിവേൽ എംഎൽഎയുടെ ഹരജി സിംഗിൾ ബെഞ്ച് തള്ളുകയും കോടതിയുടെ സമയം നഷ്ടമാക്കിയതിനു ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വെട്രിവേൽ ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ഇതോടെയാണ് ഹരജി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് കൈമാറിയത്.

Read More >>