മര്യാദയ്ക്ക് ചായയുണ്ടാക്കാനറിയാത്തവരാണ് എങ്ങനെ രാജ്യം ഭരിക്കണമെന്ന് പഠിപ്പിക്കുന്നത്; നരേന്ദ്ര മോദിയെ ട്രോളി സദ്ഗുരു

എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന നേതാവിനെയേ ലഭിക്കൂ. ഇന്ത്യയില്‍ ചായക്കടക്കാരനാണ് രാജ്യം എങ്ങനെ മുമ്പോട്ട് പോകണമെന്ന് ഒരു കാലത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഒടുവില്‍ അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയായി- ഒരു കമന്റ് പറയുന്നു

മര്യാദയ്ക്ക് ചായയുണ്ടാക്കാനറിയാത്തവരാണ് എങ്ങനെ രാജ്യം ഭരിക്കണമെന്ന് പഠിപ്പിക്കുന്നത്; നരേന്ദ്ര മോദിയെ ട്രോളി സദ്ഗുരു

പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനും ആധ്യാത്മിക നേതാവുമായ സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളുന്ന വീഡിയോ വൈറലാകുന്നു. ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ ലിമിറ്റഡ് സിഇഒ പൊറിഞ്ചു വെളിയത്ത് ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോയാണ് വൈറലാകുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ഇദ്ദേഹം മോദിയെ ട്രോളുന്നത്.'നിങ്ങളൊരു ചായക്കടയില്‍ പോകുകയാണെങ്കില്‍ ദിവസം ശരാശരി 500 ചായ അടിക്കുന്ന ചായക്കടക്കാരനെ കാണാനാകും.അദ്ദേഹം ലോകത്തെ എല്ലാക്കാര്യങ്ങളേക്കുറിച്ചും അഭിപ്രായം പറയും. ഒന്നുമറിയില്ലെങ്കിലും പ്രധാനമന്ത്രി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറയും. ക്രിക്കറ്റ് അറിയില്ലെങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കര്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അദ്ദേഹം പറയും. എന്നാല്‍ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ അദ്ദേഹത്തിന് നല്ലൊരു ചായ സ്വന്തമായി ഉണ്ടാക്കാനറിയില്ല എന്നതാണ്'-ജഗദ്ഗുരു പറയുന്നു. വീഡിയോയ്ക്ക് താഴെ മോദിയെ ട്രോളുന്ന നിരവധി കമന്റുകളുണ്ട്. 'എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന നേതാവിനെയേ ലഭിക്കൂ. ഇന്ത്യയില്‍ ചായക്കടക്കാരനാണ് രാജ്യം എങ്ങനെ മുമ്പോട്ട് പോകണമെന്ന് ഒരു കാലത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഒടുവില്‍ അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയായി' എന്നാണ് സോഹില്‍ ഗുപ്ത എന്ന ഉപഭോക്താവിട്ട കമന്റ്. താന്‍ ഒരു കാലത്ത് ചായക്കടയില്‍ ചായ അടിച്ചിരുന്നുവെന്ന മോദിയുടെ അവകാശവാദത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ വൈറലായി മാറുകയാണ്.

Read More >>