സിഗരറ്റ് വാങ്ങിയാൽ ക്യാഷ്ബാക്ക്; നിയമം നോക്കുകുത്തിയാക്കി ഐടിസി

ഇത് പുകവലി പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നതിൽ തർക്കമില്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ പറ്റാത്ത വിധം എന്താണ് നിയമത്തിലുള്ള പഴുത് എന്നതും സംശയം ജനിപ്പിക്കുന്ന ഒന്നാണ്.

സിഗരറ്റ് വാങ്ങിയാൽ ക്യാഷ്ബാക്ക്; നിയമം നോക്കുകുത്തിയാക്കി ഐടിസി

ലഹരി ഉപയോഗത്തിനു പ്രേരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങളോ ഓഫറുകളോ നൽകാൻ പാടില്ലെന്ന നിയമം കാറ്റിൽ പറത്തി പ്ലയേഴ്സ് സിഗരറ്റിൻ്റെ ഓഫർ. ഒരു പാക്കറ്റായി സിഗരറ്റ് വാങ്ങുമ്പോൾ ലഭിക്കുന്ന ക്യാഷ്ബാക്ക് ഓഫറാണ് പ്ലേ ഓൺ എന്ന പേരിൽ നിയമം വെല്ലുവിളിച്ച് കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്നത്.

വ്യവസായ ഭീമന്മാരായ ഐടിസിയുടെ ഉത്പന്നമാണ് പ്ലയേഴ്സ് സിഗരറ്റ്. മറ്റനേകം സിഗരറ്റുകൾ ഐടിസി പുറത്തിറക്കുന്നുണ്ടെങ്കിലും പ്ലയേഴ്സിൽ മാത്രമാണ് ക്യാഷ്ബാക്ക് ഓഫറുള്ളത്. ഉപഭോക്താക്കൾ ഏറെയില്ലാത്ത സിഗരറ്റ് ആയതു കൊണ്ട് തന്നെ വില്പന അധികരിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് മനസ്സിലാക്കാം. ഏകദേശം രണ്ടര മാസത്തോളമായി നിലവിലുള്ള ഈ ഓഫറിനെപ്പറ്റി ആരും ശ്രദ്ധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.പാക്കറ്റിനുള്ളിൽ ക്യാഷ്ബാക്കറുണ്ടെന്നറിയിക്കുന്ന തരത്തിൽ ബാനറുകളോ മറ്റ് പരസ്യങ്ങളോ പ്രദർശിപ്പിക്കുന്നില്ല എന്നതാണ് നിയമനടപടികളിൽ നിന്നും ഐടിസിയെയും പ്ലയേഴ്സ് സിഗരറ്റിനെയും സംരക്ഷിച്ചു നിർത്തിയിരിക്കുന്നത്. എന്നാൽ ഒരു തവണ സിഗരറ്റ് വാങ്ങുന്നയാൾ ക്യാഷ്ബാക്ക് ഓഫറിനെപ്പറ്റി അറിയുകയും തുടർന്നും ഇതേ സിഗരറ്റ് തന്നെ വാങ്ങാനുള്ള പ്രേരണ അയാളിൽ ഉണ്ടാവുകയും ചെയ്യും. അതു കൊണ്ട് തന്നെ ഇത് പുകവലി പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നതിൽ തർക്കമില്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ പറ്റാത്ത വിധം എന്താണ് നിയമത്തിലുള്ള പഴുത് എന്നതും സംശയം ജനിപ്പിക്കുന്ന ഒന്നാണ്.10 രൂപ മുതലുള്ള ചെറിയ തുകകളാണ് ഓഫറിലൂടെ ഉപഭോക്താവിന് ലഭിക്കുക. തമിഴ്നാട് ഒഴികെയുള്ള ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഈ ഓഫർ നിലവിലുണ്ട്. തമിഴ്നാട്ടിലെ നിയമം ഇത്തരം ഓഫറുകൾ അനുവദിക്കുന്നില്ലെന്നതു കൊണ്ടാണ് അവിടെ ഇത് നൽകാൻ കഴിയാത്തതെന്ന് ഓഫർ കാർഡിലുള്ള വ്യവസ്ഥകളിൽ പറയുന്നു.

Read More >>