നിര്‍ബന്ധിത പിരിച്ചുവിടല്‍; ഐടി തൊഴിലാളികളുടെ നഷ്ടപരിഹാരത്തിനായി ചെന്നൈയിലും ബംഗളൂരുവിലും യൂണിയനുകൾ രംഗത്ത്

ഐടി കമ്പനികളിൽ നിന്ന് നിർബന്ധിതമായി രാജി വയ്‌ക്കേണ്ടി വന്ന സോഫ്റ്റ്‌വേര്‍ പ്രൊഫഷണലുകള്‍ നഷ്ടപരിഹാരം ലഭിക്കാനായി യൂണിയനുകളുടെ സഹായം തേടുന്നു. ബംഗളൂരുവിലെ വെല്‍ഫെയര്‍ അസോസിയേഷന്‍ ഫോര്‍ ഐടി എംപ്ലോയീസ്, ചെന്നൈയിലെ ഫോറം ഫോര്‍ ഐടി എംപ്ലോയീസ്, നാഷണല്‍ ഡെമോക്രാറ്റിക് ലേബര്‍ ഫ്രണ്ടിന്റെ ഐടി വിഭാഗം തുടങ്ങിയ സംഘടനകൾ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനായി രംഗത്തെത്തിയിട്ടുണ്ട്.

നിര്‍ബന്ധിത പിരിച്ചുവിടല്‍; ഐടി തൊഴിലാളികളുടെ നഷ്ടപരിഹാരത്തിനായി ചെന്നൈയിലും ബംഗളൂരുവിലും യൂണിയനുകൾ രംഗത്ത്

ഐടി കമ്പനികളിൽ നിന്ന് നിർബന്ധിതമായി രാജി വയ്‌ക്കേണ്ടി വന്ന സോഫ്റ്റ്‌വേര്‍ പ്രൊഫഷണലുകള്‍ നഷ്ടപരിഹാരം ലഭിക്കാനായി യൂണിയനുകളുടെ സഹായം തേടുന്നു. യൂണിയന്‍ പ്രവര്‍ത്തകര്‍ സംസ്ഥാനസര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്തു തൊഴിലാളികള്‍ക്കു നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനുള്ള ശ്രമം തുടരുകയാണ്.

'വെല്‍ഫെയര്‍ അസോസിയേഷന്‍ ഫോര്‍ ഐടി എംപ്ലോയീസ്' എന്ന സംഘടനയെയാണ് ബംഗളൂരുവിലെ സോഫ്റ്റ്‌വേര്‍ പ്രൊഫഷണലുകള്‍ സമീപിച്ചിരിക്കുന്നത്. ഇത് കൂടാതെ ചെന്നൈയിലെ ഫോറം ഫോര്‍ ഐടി എംപ്ലോയീസ്, നാഷണല്‍ ഡെമോക്രാറ്റിക് ലേബര്‍ ഫ്രണ്ടിന്റെ ഐടി വിഭാഗം തുടങ്ങിയ സംഘടനകളും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനായി രംഗത്തെത്തിയിട്ടുണ്ട്.

നഷ്ടപരിഹാരം നൽകുന്നത് ഒഴിവാക്കുന്നതിനായി കമ്പനികൾ നിര്‍ബന്ധപൂര്‍വ്വം പ്രൊഫഷണലുകളെ രാജി വയ്പ്പിക്കുകയാണ്. ഇതിനെതിരേ പ്രതികരിക്കാനും നഷ്ടപരിഹാരം നേടിയെടുക്കാനുമാണ് ഒരു വിഭാഗം യൂണിയന്‍ പ്രവര്‍ത്തകരുടെ ശ്രമം.

ട്രേഡ് യൂണിയന്‍ നിയമപ്രകാരം തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും സംഘടനയുണ്ടാക്കാം. ഐടി കമ്പനികളെ ഒഴിവാക്കിയിട്ടുമില്ല, ലേബര്‍ അഡ്വക്കേറ്റ് മധു ദാമോധരന്‍ പറയുന്നു.

വളര്‍ച്ച മുരടിച്ചപ്പോള്‍ ഐടി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. തൊഴിലാളികളെ പിരിച്ചു വിടുന്നതും പതിവായിരിക്കുന്നു. സമീപകാലത്തു വിപ്രോ 600 തൊഴിലാളികളേയും ഇന്‍ഫോസിസ് 1000 തൊഴിലാളികളേയും പിരിച്ചു വിട്ടിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സുരക്ഷാവാദം കാരണം തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ഐടി മേഖല. 150 ലക്ഷം കോടി ഡോളറിന്റെ ബിസിനസ് ഉണ്ട് ഇന്ത്യന്‍ ഔട്ട് സോഴ്‌സിംഗ് മേഖലയ്ക്ക്.

'കമ്പനികള്‍ തൊഴിലാളികളെ പിരിഞ്ഞു പോകാന്‍ നിര്‍ബന്ധിയ്ക്കുന്നതായി ഫോണ്‍ കോളുകള്‍ ഞങ്ങള്‍ക്കു വരാറുണ്ട്. കഴിഞ്ഞ മൂന്നാഴ്ചകളില്‍ മാത്രം ഇരുന്നൂറോളം കോൾ വന്നു. വെട്ടിച്ചുരുക്കലിനെപ്പറ്റി കമ്പനികള്‍ തുറന്നു പറയുന്നില്ല. പക്ഷേ, തൊഴിലാളികളോടു പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു,' ഐടിഇസി വക്താവ് പറഞ്ഞു.

കഴിഞ്ഞ അപ്രൈസല്‍ സമയത്ത് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിട്ടെന്ന് ഒരു പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരന്‍ പറഞ്ഞു. യാതൊരു നഷ്ടപരിഹാരവും കൊടുക്കാതെയാണ് അവര്‍ അത്രയും തൊഴിലാളികളെ പറഞ്ഞയച്ചതെന്നും പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ജീവനക്കാരന്‍ പരാതിപ്പെട്ടു.