വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ; ചിത്രം പകർത്തി ഓർബിറ്റർ

ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കെ ശിവൻ പറഞ്ഞു.

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ; ചിത്രം പകർത്തി ഓർബിറ്റർ

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ അവസാന നിമിഷത്തിൽ ആശയവിനിമയം നഷ്ടപ്പെട്ട വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. ഓര്‍ബിറ്റര്‍ വിക്രം ലാൻഡറിന്റെ ചിത്രം പകര്‍ത്തിയതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ ഉള്ള സ്ഥാനം കണ്ടെത്തിയതായും ഓർബിറ്റർ അതിന്റെ 'തെർമൽ ഇമേജ്' പകർത്തിയതായുമാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ ലാന്‍ഡറുമായി ആശയവിനിമയം സാധ്യമായിട്ടില്ലെന്നും കെ ശിവൻ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുൻപാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കെ ശിവൻ പറഞ്ഞു.

Read More >>