ജിഎസ്‌എൽവിയിൽ സാങ്കേതിക തകരാർ; ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം അവസാന മണിക്കൂറിൽ മാറ്റി വച്ചു

വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനമെടുത്തത്.

ജിഎസ്‌എൽവിയിൽ സാങ്കേതിക തകരാർ; ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം അവസാന മണിക്കൂറിൽ മാറ്റി വച്ചു

രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍രണ്ടിന്റെ വിക്ഷേപണം അവസാന മണിക്കൂറിൽ മാറ്റിവെച്ചു. സാങ്കേതിക തകരാറാണ് വിക്ഷേപണം മാറ്റിവെക്കാനുള്ള കാരണമെന്നാണ് വിവരങ്ങള്‍. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനമെടുത്തത്. പുതിയ വിക്ഷേപണ തീയതി തീയതി പിന്നീട് അറിയിക്കുമെന്ന് മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ചന്ദ്രയാന്‍2 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 6.51ന് 20 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുള്‍പ്പെടെയുള്ളവര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി.യില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. ചന്ദ്രയാന്‍ പേടകത്തിന് സാങ്കേതികപ്രശ്‌നങ്ങള്‍ ഇല്ല. ജി.എസ്.എല്‍.വി.യിലെ തകരാര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കാതിരിക്കാനാണ് വിക്ഷേപണം മാറ്റിയതെന്നാണ് പ്രാഥമിക നിഗമനം. ജി.എസ്.എല്‍.വി. മാര്‍ക്ക്3 വിക്ഷേപണ റോക്കറ്റില്‍ നിന്നാണ് ചന്ദ്രയാന്‍2 വിക്ഷേപിക്കാനിരുന്നത്. സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെ ചന്ദ്രയാന്‍2 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

Read More >>