മൈസൂരുവിൽ ഐപിഎൽ വാതുവെപ്പുകാരൻ അറസ്റ്റിൽ; മുപ്പത്തിരണ്ട് ലക്ഷം രൂപയും വാതുവെപ്പ് ഉപകരണവും പിടിച്ചെടുത്തു

മൊബൈൽ ഫോൺ മുഖാന്തിരമാണ് വാതുവെപ്പ് നടന്നിരുന്നത് എന്നാണു പ്രാഥമിക വിവരം. വാതുവെപ്പ് ശൃംഖലയിലെ ഒരു കണ്ണിയാണ് ജയകുമാർ എന്നാണു പൊലീസിന്റെ നിഗമനം.

മൈസൂരുവിൽ ഐപിഎൽ വാതുവെപ്പുകാരൻ അറസ്റ്റിൽ; മുപ്പത്തിരണ്ട് ലക്ഷം രൂപയും വാതുവെപ്പ് ഉപകരണവും പിടിച്ചെടുത്തു

മൈസൂരുവിനു സമീപം അശോകപുരത്ത് ഐപിഎൽ വാതുവെപ്പുകാരൻ അറസ്റ്റിൽ. അശോകപുരം സ്വദേശി ജയകുമാറാണ് പൊലീസ് പിടിയിലായത്. മൈസൂരു സിറ്റി ക്രൈം ബ്രാഞ്ചും അശോകപുരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജയകുമാറിനെ വലയിലാക്കിയത്.

ജയകുമാറിന്റെ പക്കൽ നിന്നും 32.2 ലക്ഷം രൂപ, വാതുവെപ്പിനുള്ള പ്രത്യേക ഇലക്ട്രോണിക് ഉപകരണം, ഒരു ടെലിവിഷൻ, സെറ്റ് ടോപ് ബോക്സ്, നാല് മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ മുഖാന്തിരമാണ് വാതുവെപ്പ് നടന്നിരുന്നത് എന്നാണു പ്രാഥമിക വിവരം. വാതുവെപ്പ് ശൃംഖലയിലെ ഒരു കണ്ണിയാണ് ജയകുമാർ എന്നാണു പൊലീസിന്റെ നിഗമനം. അശോകപുരം പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രെജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story by
Read More >>