പാക്കിസ്ഥാനു കനത്ത തിരിച്ചടി; തീർപ്പുണ്ടാകുന്നതു വരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തു; വിയന്ന കരാറിന്റെ ലംഘനം നടന്നെന്നും കോടതിയുടെ കണ്ടെത്തൽ

ഇന്ത്യയും പാക്കിസ്ഥാനും വിയന്ന കരാറിൽ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങളാണെന്നും, കുൽഭൂഷൺ ഇന്ത്യൻ പൗരനാണെന്നു ഇരു രാജ്യങ്ങളും സമ്മതിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരനുവേണ്ടി ഇടപെടാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യക്ക് ഇടപെടാൻ അവസരം നിഷേധിച്ചതുവഴി വിയന്നാ കരാറിന്റെ ലംഘനം നടന്നതായും 11അംഗ ജൂറി കണ്ടെത്തി.

പാക്കിസ്ഥാനു കനത്ത തിരിച്ചടി; തീർപ്പുണ്ടാകുന്നതു വരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തു; വിയന്ന കരാറിന്റെ ലംഘനം നടന്നെന്നും കോടതിയുടെ കണ്ടെത്തൽ

കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാനു വൻ തിരിച്ചടി നൽകി അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ഇടക്കാല വിധി. കേസിൽ തീർപ്പുണ്ടാകുന്നതു വരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.

കേസിൽ അന്താരാഷ്‌ട്ര കോടതിക്ക് ഇടപെടാനുള്ള അവകാശമില്ലെന്ന പാക്കിസ്ഥാന്റെ വാദം കോടതി തള്ളി. കുൽഭൂഷണെ കാണാൻ ഇന്ത്യക്ക് സൗകര്യമൊരുക്കണമായിരുന്നു. ചാരപ്രവൃത്തി നടത്തിയെന്ന പാക്കിസ്ഥാന്റെ വാദത്തിനു ബലമേകുന്ന തെളിവുകളില്ലെന്നും കോടതി നിരീക്ഷിട്ടുണ്ട്.

ഇന്ത്യയും പാക്കിസ്ഥാനും വിയന്ന കരാറിൽ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങളാണെന്നും, കുൽഭൂഷൺ ഇന്ത്യൻ പൗരനാണെന്നു ഇരു രാജ്യങ്ങളും സമ്മതിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരനുവേണ്ടി ഇടപെടാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യക്ക് ഇടപെടാൻ അവസരം നിഷേധിച്ചതുവഴി വിയന്നാ കരാറിന്റെ ലംഘനം നടന്നതായും 11അംഗ ജൂറി കണ്ടെത്തി.

കേസിൽ വിശദമായ വിധി വരുന്നതുവരെ കുൽഭൂഷൺ ജാദവിന്റെ ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാനുണ്ടെന്നു കോടതി വിധിയിലുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ പാക്കിസ്ഥാനു കനത്ത പരാജയമാണ് ഉണ്ടായിട്ടുള്ളത്.