ശശി തരൂരിന് വേണ്ടി ചാരപണി ചെയ്യുന്നുവെന്ന് ആര്‍ണബിന് സംശയരോഗം, റിപ്പബ്ളിക് ടി.വി സീനിയർ കറസ്പോണ്ടന്റ് രാജിവച്ചു

ഏറെക്കാലമായി അനുഭവപ്പെട്ടിരുന്ന ഇത്തരം ഒറ്റപ്പെടുത്തലുകള്‍ സഹിച്ചും അപമാനിക്കപ്പെട്ടും ഇനിയും തുടരേണ്ടതില്ല എന്ന് തോന്നി. അതോടെ ജോലിയില്‍ നിന്നും ശ്വേത രാജി വച്ചു പിരിഞ്ഞു.

ശശി തരൂരിന് വേണ്ടി ചാരപണി ചെയ്യുന്നുവെന്ന് ആര്‍ണബിന് സംശയരോഗം, റിപ്പബ്ളിക് ടി.വി സീനിയർ കറസ്പോണ്ടന്റ് രാജിവച്ചു

കോൺഗ്രസ് നേതാവ് ശശി തരൂരിന് വേണ്ടി താന്‍ ചാരപ്രവർത്തനം നടത്തുന്നതായി ആർനബ് ഗോസ്വാമി സംശയിക്കുന്നതായി അനുഭവപ്പെട്ടപ്പോഴാണ് റിപ്പബ്ലിക് ടിവിയില്‍ നിന്നും രാജി വച്ചതെന്ന് മുതിർന്ന മാധ്യമപ്രവര്‍ത്തക ശ്വേതാ കോത്താരി. വെള്ളിയാഴ്ച ട്വീറ്ററില്‍ കൂടിയാണ് ശ്വേത തനിക്കുണ്ടായ തിക്താനുഭവം വെളിപ്പെടുത്തിയത്. ശശി തരൂര്‍ ട്വിറ്ററിൽ ശ്വേതയെ ഫോളോ ചെയ്തതാണ് ആര്‍ണബിന് ഇങ്ങനെയൊരു സംശയം ഉണ്ടാകാനുള്ള ആദ്യ കാരണം. കൂടാതെ ശശി തരൂരിന് അനുകൂലമായി Change.orgലെ ഒരു പരാതിയിൽ താന്‍ ഒപ്പുവച്ചപ്പോള്‍ ആര്‍ണബ് അയാളുടെ തരംതാണ സംശയാസ്പദമായ നിഗമനത്തിൽ എത്തി ചേര്‍ന്നു എന്നും ശ്വേത പറയുന്നു.

ഇതോടെ ശ്വേതയുടെ സോഷ്യൽ മീഡിയ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ ആര്‍ണബ് രഹസ്യമായി എഡിറ്ററിനെ ചുമതലപ്പെടുത്തുകയും ചെയ്തത്രേ. കൂടാതെ ആര്‍ണബ് ചുമതലപ്പെടുത്തിയവര്‍ തന്റെ സഹപ്രവർത്തകരെയും രഹസ്യമായി ചോദ്യം ചെയ്യാനും തുടങ്ങി. ശ്വേതയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്. ചാരപ്രവര്‍ത്തനം നടത്തുന്നതിനു ശശി തരൂര്‍ ശ്വേതയ്ക്ക് പണം നല്‍കുന്നുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഈ കുടിലശ്രമം. ഏറെക്കാലമായി അനുഭവപ്പെട്ടിരുന്ന ഇത്തരം ഒറ്റപ്പെടുത്തലുകള്‍ സഹിച്ചും അപമാനിക്കപ്പെട്ടും ഇനിയും തുടരേണ്ടതില്ല എന്ന് തോന്നി. അതോടെ ജോലിയില്‍ നിന്നും രാജി വച്ചു പിരിഞ്ഞു.

ശ്വേത ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിച്ചു ശശി തരൂരും ട്വീറ്റ് ചെയ്തു. താന്‍ ചാരപ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്ന വ്യക്തിയല്ല എന്നും പക്ഷെ മികച്ച മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന ആളാണ്‌ എന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന.

ചാനലിന്റെ മാനേജിംഗ് ഡയറക്ടർ അർണബ് ഗോസ്വാമിക്ക് തനിക്കു ഇത്തരത്തില്‍ മാനസികപീഡനം ഉണ്ടാകുന്നതിനെക്കുറിച്ച് പരാതി നൽകിയതായി ശ്വേത പറഞ്ഞു. ചാനലിനു രണ്ടാമത് നല്‍കിയ പരാതി പോലും പരിഗണിച്ചില്ല. ഒരു പൊലീസ് ഓഫീസർ ഉൾപ്പെട്ട ഒരു സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകയുടെ കരിയർ നശിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. തുടര്‍ന്ന് ചാനലിന്റെ സ്പെഷ്യൽ പ്രോജക്ട് ടീംയിൽ നിന്ന് ശ്വേത അകാരണമായി പുറത്താക്കപ്പെട്ടു. ഇങ്ങനെ തരംതാഴ്ത്തിയതിന്റെ കാരണം ആരാഞ്ഞപ്പോള്‍ റിപ്പോർട്ടിംഗ് മാനേജർ പ്രതികരിച്ചത് "നിങ്ങളോട് സംസാരിക്കുന്നതിന് എന്റെ അന്തസ്സിനു ചേര്‍ന്നതല്ല എന്ന് രീതിയിലായിരുന്നു.

ചാനലിലെ പീഡനത്തിന്റെ ഏക ഇര താനല്ല എന്നും ശ്വേത കോത്താരി പറയുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഞാൻ അവിടെ അറിഞ്ഞ ഭീതി, ഭീകരത, ഉപദ്രവം എന്നിവയെല്ലാം സമാനതകളില്ലാത്തതാണ്. അത് മറ്റാരും ചോദ്യം ചെയ്യപ്പെടാതെ പോകുന്നതാണ് എന്റെ ഒരേയൊരു ആശങ്ക" ശ്വേത പറയുന്നു.

Read More >>