രാജ്യത്ത് മൊത്തവിലയില്‍ 6.55 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍

ഫെബ്രുവരി അവസാനത്തെ കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉപഭോക്തൃ സാധനങ്ങളുടെ വിലയില്‍ 0.85 ശതമാനം കുറവ് വന്നിടത്താണിത്.

രാജ്യത്ത് മൊത്തവിലയില്‍ 6.55 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി  കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍

രാജ്യത്ത് ഉപഭോക്തൃ സാധനങ്ങളുടെ മൊത്തവിലയില്‍ ക്രമാതീതമായ വര്‍ധനവെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം അവശ്യസാധനങ്ങളുടെ വിലയില്‍ 6.55 ശതമാനത്തിലധികം വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 0.85 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിടത്താണിത്. ഇന്ധന-ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനവിനെത്തുടര്‍ന്നാണിത്.

ഈ കാലയളവില്‍ 5.90 ശതമാനത്തിന്റ വര്‍ധനവാണ് റോയിറ്റേഴ്‌സിലെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. അതിനേയും കടത്തിവെട്ടിയ വിലവര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ 5.25 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരുന്നത്. ഇത് കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഏറ്റവും കൂടിയ അളവാണ്. ഭക്ഷ്യസാധനങ്ങളുടെ മൊത്തവിലയില്‍ കഴിഞ്ഞ മാസം 2.69 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇത് ജനുവരിയില്‍ 0.56 ശതമാനം വര്‍ധനവായിരുന്നു.